ശനിയാഴ്ച രണ്ട് സര്‍വിസുകളാണ് ഉള്ളത്. ഈ വിമാനങ്ങളില്‍ മൊത്തം 710 പേരാണ് മക്കയിലേക്ക് തിരിക്കുക. മൂന്ന് കുട്ടികളടക്കം 410 ഹാജിമാരുമായി അവസാന വിമാനം രാത്രി 8.20ന് നെടുമ്പാശേരിയില്‍നിന്ന് പറന്നുയരും.
കൊച്ചി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ ഹജ്ജിന് പോകുന്നവരുടെ അവസാന സംഘം നാളെ യാത്ര തിരിക്കും. ശനിയാഴ്ച രണ്ട് സര്‍വിസുകളാണ് ഉള്ളത്. ഈ വിമാനങ്ങളില്‍ മൊത്തം 710 പേരാണ് മക്കയിലേക്ക് തിരിക്കുക. മൂന്ന് കുട്ടികളടക്കം 410 ഹാജിമാരുമായി അവസാന വിമാനം രാത്രി 8.20ന് നെടുമ്പാശേരിയില്‍നിന്ന് പറന്നുയരും.
ഇന്ന് രണ്ട് വിമാനങ്ങളിലായി 600 പേരും പോകും. വ്യാഴാഴ്ച മൂന്ന് വിമാനങ്ങളിലായി 900 പേര്‍ യാത്രയായി. സെപ്റ്റംബര്‍ 21 മുതല്‍ ഒക്ടോബര്‍ നാലുവരെയാണ് ഹാജിമാരുടെ മടക്കയാത്ര.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.