
ബംഗളൂരു: കര്‍ണാടകത്തില്‍ പെണ്‍കുട്ടികള്‍ക്ക് ബിരുദംവരെയുള്ള വിദ്യാഭ്യാസം സൗജന്യമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അടുത്ത അധ്യയനവര്‍ഷം മുതല്‍ പത്തുലക്ഷത്തില്‍ കുറവ് വാര്‍ഷിക വരുമാനമുള്ള കുടുംബത്തില്‍നിന്നുള്ള പെണ്‍കുട്ടികള്‍ക്ക് സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലും കോളേജുകളിലും വിദ്യാഭ്യാസം സൗജന്യമായിരിക്കും. സംസ്ഥാനത്ത് 18 ലക്ഷം വിദ്യാര്‍ഥിനികള്‍ക്ക് പദ്ധതിയുടെ അനുകൂല്യം ലഭിക്കും. പദ്ധതിക്കായി 110 കോടി രൂപയാണ് സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്.
സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രി ബസവരാജ് റായറെഡ്ഡി പറഞ്ഞു. കോഴ്സില്‍ ചേരുമ്പോള്‍ വിദ്യാര്‍ഥികള്‍ നേരിട്ട് ഫീസ് അടയ്ക്കണം. എന്നാല്‍ ഈ തുക പിന്നീട് സര്‍ക്കാര്‍ തിരിച്ചുനല്‍കും. മൗണ്ട് കാര്‍മല്‍ കോളേജ് പോലെയുള്ള പ്രമുഖ കോളേജുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളുടെ മുഴുവന്‍ ട്യൂഷന്‍ ഫീസും സര്‍ക്കാര്‍ നല്‍കും.
ഗ്രാമീണമേഖലയില്‍ പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളില്‍ ഭൂരിഭാഗവും സാമ്പത്തിക ബുദ്ധിമുട്ട് കാരണം പത്താം ക്ലാസിനുശേഷം പഠനം നിര്‍ത്താറാണ് പതിവ്. ഇത്തരത്തില്‍ പെണ്‍കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാനാണ് ചെലവ് സര്‍ക്കാര്‍ വഹിക്കാന്‍ തീരുമാനിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.