ഔദ്യോഗിക വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കുമെന്നു പിഎഫ്‌ആര്‍ഡിഎ ചെയർമാൻ ഹെർമന്ത് കോൺട്രാക്ടർ അറിയിച്ചു
ന്യൂഡൽഹി: ദേശീയ പെൻഷൻ പദ്ധതിയിൽ (നാഷണൽ പെൻഷൻ സ്കീം – എൻപിഎസ്) അംഗമാകാനുള്ള ഉയർന്ന പ്രായപരിധി 60 വയസിൽ നിന്ന് 65 ആക്കി ഉയർത്തുന്നതായി പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡവലപ്മെന്‍റ് അഥോറിറ്റി (പിഎഫ്‌ആര്‍ഡിഎ) അറിയിച്ചു.
പെൻഷൻ റെഗുലേറ്റർ ബോർഡ് ഇതുസംബന്ധിച്ച തീരുമാനം അംഗീകരിച്ചുവെന്നും ഔദ്യോഗിക വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കുമെന്നും പിഎഫ്‌ആര്‍ഡിഎ ചെയർമാൻ ഹെർമന്ത് കോൺട്രാക്ടർ പറഞ്ഞു. നിലവിൽ 18 വയസിനും 60 നും ഇടയിൽ പ്രായമുള്ളവർക്കാണു എൻപിഎസിൽ അംഗമാകാൻ സാധിക്കുക.
ഉയർന്ന പ്രായപരിധി 65 വയസാക്കി ഉയർത്തുമ്പോൾ 70 വയസ് വരെ പദ്ധതിയിൽ നിക്ഷേപിക്കാൻ സാധിക്കും. അസംഘടിത മേഖലയുള്ളവരെ കൂടി ഈ പദ്ധതിയുടെ കീഴിൽ കൊണ്ടുവരാനാണ് ശ്രമമെന്നും ഹെർമന്ത് കോൺട്രാക്ടർ വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.