Currency

ട്രെയിന്‍ യാത്ര ആവശ്യങ്ങള്‍ക്ക് എം-ആധാര്‍ തിരിച്ചറിയല്‍ രേഖയായി അനുവദിച്ചു

സ്വന്തം ലേഖകന്‍Thursday, September 14, 2017 7:53 am

യുഐഡിഎഐ വികസിപ്പിച്ച മൊബൈല്‍ ആപ്പിലൂടെ ലഭിക്കുന്ന ആധാര്‍ കാര്‍ഡാണ് എം-ആധാര്‍. ഈ ആപ്പിലൂടെ വ്യക്തികള്‍ക്ക് ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്തെടുക്കുന്നതിനുള്ള സൗകര്യമുണ്ട്.

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കു തിരിച്ചറിയല്‍ രേഖയായി എം-ആധാര്‍ അനുവദിച്ചു. കേന്ദ്ര റെയില്‍വേ മന്ത്രാലയമാണ് ഇക്കാര്യം തീരുമാനിച്ചത്. യുഐഡിഎഐ വികസിപ്പിച്ച മൊബൈല്‍ ആപ്പിലൂടെ ലഭിക്കുന്ന ആധാര്‍ കാര്‍ഡാണ് എം-ആധാര്‍. ഈ ആപ്പിലൂടെ വ്യക്തികള്‍ക്ക് ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്തെടുക്കുന്നതിനുള്ള സൗകര്യമുണ്ട്.

എന്നാല്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പരിലൂടെ മാത്രമേ ഇതു സാധ്യമാകുകയുള്ളൂ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x