Currency

കൊച്ചി മെട്രോ കലൂര്‍ മുതല്‍ മഹാരാജാസ് വരെയുള്ള സര്‍വീസ് ഒക്ടോബര്‍ മൂന്നിന് തുടങ്ങും

സ്വന്തം ലേഖകന്‍Sunday, September 17, 2017 12:36 pm

കൊച്ചി: കലൂര്‍ മുതല്‍ മഹാരാജാസ് വരെയുള്ള മെട്രോ പാതയില്‍ ഒക്ടോബര്‍ മൂന്നിന് സര്‍വീസ് തുടങ്ങും. ഇക്കാര്യം ഡിഎംആര്‍സി, കെഎംആര്‍എലിനെ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം കൂടി അറിഞ്ഞ ശേഷമാകും ഇക്കാര്യത്തിലെ അന്തിമ തീരുമാനം.

കലൂര്‍ മുതല്‍ എംജി റോഡിലെ മഹാരാജാസ് കോളജ് ഗ്രൗണ്ട് വരെയുള്ള പാതയിലെ ട്രയല്‍ റണ്‍ വിജയകരമായിരുന്നു. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം, കലൂര്‍ ജംഗ്ഷന്‍, ലിസി ജംഗ്ഷന്‍, എംജി റോഡ്, മഹാരാജാസ് കോളജ് ഗ്രൗണ്ട് എന്നിങ്ങനെയാണ് ഈ പാതയ്ക്കിടയിലുള്ള അഞ്ചു സ്റ്റേഷനുകള്‍. എംജി റോഡിലേക്കു കൂടി സര്‍വീസ് തുടങ്ങുന്നതോടെ മെട്രോയിലെ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുമെന്നാണ് കെഎംആര്‍എലിന്റെ പ്രതീക്ഷ.

മഹാരാജാസ് കോളജ് വരെയുള്ള മെട്രോ പാത ആദ്യ ഘട്ടത്തിന്റെ ഭാഗമാണെങ്കിലും ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്ററിലാണ് ഇപ്പോള്‍ സര്‍വീസ് നടക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x