രാത്രി പത്ത് മണിയോടെയാണ് ആദ്യവിമാനം നാട്ടിലേക്ക് മടങ്ങുക. 300 പേരാണ് ആദ്യവിമാനത്തില്‍ മടങ്ങുക. മുഴുവന്‍ മലയാളി തീര്‍ഥാടകരും മദീന വിമാനത്താവളം വഴിയാണ് യാത്ര തിരിക്കുക.
കൊച്ചി: കേരളത്തില്‍ നിന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി എത്തിയ ഹാജിമാരുടെ മടക്കയാത്ര ഇന്ന് ആരംഭിക്കും. രാത്രി പത്ത് മണിയോടെയാണ് ആദ്യവിമാനം നാട്ടിലേക്ക് മടങ്ങുക. 300 പേരാണ് ആദ്യവിമാനത്തില്‍ മടങ്ങുക. മുഴുവന്‍ മലയാളി തീര്‍ഥാടകരും മദീന വിമാനത്താവളം വഴിയാണ് യാത്ര തിരിക്കുക.
ഹജ്ജ് നിര്‍വഹിച്ച ശേഷം എട്ട് ദിവസം മദീനയില്‍ ചെലവഴിച്ചാണ് മലയാളി ഹാജിമാരുടെ നാട്ടിലേക്ക് മടക്കം. അടുത്ത ദിവസങ്ങളില്‍ മൂന്ന് വിമാനങ്ങളിലായി പ്രതിദിനം 900 ഹാജിമാര്‍ വീതം കേരളത്തിലേക്ക് തിരിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.