
മൈസൂരു: ഏറെക്കാലത്തെ ഇടവേളയ്ക്കുശേഷം മൈസൂരു വിമാനത്താവളത്തില്‍നിന്ന് പ്രതിദിന വിമാന സര്‍വീസ് പുനരാരംഭിച്ചു. ചെന്നൈയിലേക്കാണ് സര്‍വീസ്. ഹൈദരാബാദ് ആസ്ഥാനമായ ‘ട്രൂജെറ്റ്’ എന്ന വിമാനക്കമ്പനിയാണ് സര്‍വീസ് നടത്തുന്നത്. 78 പേര്‍ക്ക് യാത്രചെയ്യാന്‍ സാധിക്കുന്ന വിമാനത്തിന്റെ ടിക്കറ്റുകള്‍ വിമാനക്കമ്പനിയുടെ വെബ്സൈറ്റില്‍ നിന്ന് ബുക്കുചെയ്യാം.
മൈസൂരുവില്‍നിന്ന് ബംഗളൂരുവിലേക്ക് മാത്രമായിരുന്നു ഇതുവരെ സര്‍വീസ് ഉണ്ടായിരുന്നത്. എന്നാല്‍ വേണ്ടത്ര യാത്രികര്‍ ഉണ്ടായിരുന്നില്ലെന്ന കാരണത്താല്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുകയായിരുന്നു. വീണ്ടും വിമാനസര്‍വീസ് ആരംഭിക്കുന്നതോടെ ദസറവേളയില്‍ കൂടുതല്‍ സന്ദര്‍ശകര്‍ മൈസൂരുവിലെത്തുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ പ്രതീക്ഷ.
അതേസമയം ദസറവേളയില്‍ നടത്താന്‍ ഉദ്ദേശിച്ചിരുന്ന മൈസൂരു-ബംഗളൂരു പ്രത്യേക വിമാനസര്‍വീസ് ഇത്തവണ ഉണ്ടായേക്കില്ല. സര്‍വീസ് വേണമെന്ന മൈസൂരു ജില്ലാ ഭരണകൂടത്തിന്റെ ആവശ്യത്തില്‍ സംസ്ഥാന വിനോദസഞ്ചാരവകുപ്പ് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.