
തിരുവനന്തപുരം: കേരള സന്ദര്‍ശനത്തിനെത്തിയ ഷാര്‍ജ ഭരണാധികാരി ശെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിക്ക് കാലിക്കറ്റ് സര്‍വകലാശാല ഇന്ന് ഡി ലിറ്റ് നല്‍കി ആദരിക്കും. രാജ്ഭവനില്‍ നടക്കുന്ന ചടങ്ങിലാണ് അദ്ദേഹം ബിരുദം സ്വീകരിക്കുക. കാലിക്കറ്റ് സര്‍വകലാശാലക്കിത് ഒരു ചരിത്ര മുഹൂര്‍ത്തം കൂടിയാണ്. ഷാര്‍ജ ഭരണാധികാരിക്ക് ബിരുദം സമ്മാനിക്കുമ്പോള്‍ വിദേശത്തേക്കുള്ള ആദ്യ ഡി ലിറ്റാകും ഇത്.
സര്‍വകലാശാലയില്‍ നിന്ന് മാറി തിരുവനന്തപുരം രാജ്ഭവനില്‍ നടക്കുന്ന ബിരുദദാനമെന്ന അപൂര്‍വതയും ഈ ചടങ്ങിനുണ്ട്. കാലിക്കറ്റ് സമ്മാനിക്കുന്ന 19ാമത്തെയും ഷാര്‍ജ ഭരണാധികാരി സ്വീകരിക്കുന്ന 17ാമത്തെയും ഡി ലിറ്റ് ആണിത്. മുഹമ്മദ് അല്‍ ഖാസിമി ഇന്ന് രാവിലെ മുഖ്യമന്ത്രിയുമായും കൂടിക്കാഴ്ച നടത്തും. വെകിട്ട് അഞ്ചിന് ‘സുല്‍ത്താനും ചരിത്രരേഖകളും’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുന്ന സുല്‍ത്താന്‍ തുടര്‍ന്ന് വാര്‍ത്താസമ്മേളനവും നടത്തും. 28നാണ് സന്ദര്‍ശനം പൂര്‍ത്തിയാക്കി അദ്ദേഹം ഷാര്‍ജയിലേക്ക് മടങ്ങുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.