അര്‍ധ നഗര, ഗ്രാമീണ മേഖലകളില്‍ 20 മുതല്‍ 40 രൂപവരെയാണു പിഴയായി ഈടാക്കുന്നത്. നഗര, മെട്രോപൊളീറ്റന്‍ അക്കൗണ്ടുകളില്‍ ഇത് 30 മുതല്‍ 50 രൂപ വരെയാണ്. മുന്‍പ് ഇത് 100 രൂപയ്ക്കു മുകളിലായിരുന്നു.
മുംബൈ: മിനിമം ബാലന്‍സ് ഇല്ലാത്ത സേവിങ്സ് അക്കൗണ്ടുകളില്‍ എസ്ബിഐ ഈടാക്കുന്ന പിഴ കുറച്ചു. മിനിമം ബാലന്‍സായി സൂക്ഷിക്കേണ്ട തുകയിലും കുറവു വരുത്തിയിട്ടുണ്ട്. 20 ശതമാനം മുതല്‍ 50 ശതമാനം വരെയാണ് ഇളവ് വരുത്തിയിരിക്കുന്നത്. അര്‍ധ നഗര, ഗ്രാമീണ മേഖലകളില്‍ 20 മുതല്‍ 40 രൂപവരെയാണു പിഴയായി ഈടാക്കുന്നത്. നഗര, മെട്രോപൊളീറ്റന്‍ അക്കൗണ്ടുകളില്‍ ഇത് 30 മുതല്‍ 50 രൂപ വരെയാണ്. മുന്‍പ് ഇത് 100 രൂപയ്ക്കു മുകളിലായിരുന്നു.
ബാലന്‍സ് തുക പകുതിയിലേറെ ഉണ്ടെങ്കില്‍ 30 രൂപ, 50 ശതമാനത്തിനും 75 ശതമാനത്തിനുമിടയ്ക്കാണു ബാലന്‍സെങ്കില്‍ 40 രൂപ, 75 ശതമാനത്തില്‍ കുറവാണെങ്കില്‍ 50 രൂപ എന്നിങ്ങനെയാണ് മെട്രോകളിലും നഗരങ്ങളിലും മാറ്റം വരുത്തിയ പിഴ നിരക്ക്. മറ്റിടങ്ങളില്‍ 20 രൂപ, 30 രൂപ, 40 രൂപ എന്നിങ്ങനെയാണ് പിഴ. പുറമേ ജിഎസ്ടിയും ഈടാക്കും. മെട്രോ നഗരങ്ങളിലെ അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സായി സൂക്ഷിക്കേണ്ടുന്ന തുക 5000ല്‍ നിന്ന് 3000 ആയും കുറച്ചിട്ടുണ്ട്.
എന്നാല്‍, നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും മിനിമം ബാലന്‍സ് നിരക്കില്‍ മാറ്റമില്ല. നഗരങ്ങളില്‍ 3000 രൂപയും, അര്‍ധ നഗരങ്ങളില്‍ 2000 രൂപയും ഗ്രാമപ്രദേശങ്ങളില്‍ 1000 രൂപയും അക്കൗണ്ടിലുണ്ടായിരിക്കണം. ഒക്ടോബര്‍ ഒന്നു മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും. പെന്ഷന് സ്വീകര്‍ത്താക്കള്‍, സാമൂഹിക ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കള്‍, പ്രായപൂര്‍ത്തിയാകത്തവര്‍ എന്നിവരെ കുറഞ്ഞ തുക അക്കൗണ്ടില്‍ സൂക്ഷിക്കേണ്ടുന്നവരുടെ പട്ടികയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി ജന്‍ധന്‍ യേജന, ബേസിക് സേവിങ്സ് ബാങ്ക് ഡെപോസിറ്റ് അക്കൗണ്ട്സ് എന്നിവയ്ക്കു കീഴിലുള്ള അക്കൗണ്ടുകളെ നേരത്തെ തന്നെ നിബന്ധനയില്‍നിന്ന് ഒഴിവാക്കിയിരുന്നു.
കഴിഞ്ഞ ഏപ്രില്‍ ഒന്നുമുതലാണ് മിനിമം ബാലന്‍സ് അക്കൗണ്ടില്‍ സൂക്ഷിക്കാത്ത അക്കൗണ്ടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കി തുടങ്ങിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.