Currency

നാല് ദിവസം ബാങ്ക് അവധി

സ്വന്തം ലേഖകന്‍Thursday, September 28, 2017 3:40 pm

തിരുവനന്തപുരം: നാളെ മുതല്‍ നാല് ദിവസത്തേക്ക് ബാങ്ക് പ്രവര്‍ത്തിക്കില്ല. അടുത്ത ചൊവ്വാഴ്ചയാണ് ഇനി ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കുക. സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ രണ്ടു വരെയാണ് തുടര്‍ച്ചയായി നാലു ദിവസം അവധി ദിനങ്ങള്‍ ഒരുമിച്ച് എത്തിയത്.

മഹാനവമി, വിജയ ദശമി, ഞായര്‍, ഗാന്ധി ജയന്തി എന്നീ അവധി ദിനങ്ങള്‍ അടുത്തടുത്ത് വരുന്നതിനാലാണ് തുടര്‍ച്ചയായി അവധി. ഇന്ന് വൈകുന്നേരത്തോടെ എടിഎമ്മുകളില്‍ പണം നിറയ്ക്കും. തുടര്‍ച്ചയായി വരുന്ന അവധി ദിവസങ്ങള്‍ എടിഎം പണമിടപാടുകളെ ബാധിക്കില്ലെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x