Currency

ഇന്ധനവില പുതുക്കി നിശ്ചയിച്ചു; വിമാനയാത്രാ നിരക്കുകളില്‍ വര്‍ധനയ്ക്ക് സാധ്യത

സ്വന്തം ലേഖകന്‍Monday, October 2, 2017 2:58 pm

ഡല്‍ഹിയില്‍ പുതുക്കിയ ഇന്ധനവില കിലോലിറ്ററിന് 53,045 രൂപയാണ്. നേരത്തെ, 50.020 രൂപയായിരുന്നെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. സെപ്റ്റംബറില്‍ നാലു ശതമാനം (1,910 രൂപ) വില വര്‍ധിപ്പിച്ചിരുന്നു. തുടര്‍ച്ചയായ ഇന്ധന വിലവര്‍ധനയെ മറികടക്കാന്‍ വിമാന കമ്പനികള്‍ യാത്രാനിരക്കുകള്‍ കൂട്ടിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.

ന്യൂഡല്‍ഹി: വിമാന ഇന്ധനത്തിന്റെ (ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവല്‍- എടിഎഫ്) വില പുതുക്കി നിശ്ചയിച്ചു. വിമാനയാത്രാ നിരക്കുകളില്‍ വര്‍ധനയ്ക്ക് സാഹചര്യമൊരുക്കി വില ആറു ശതമാനമാണു വര്‍ധിപ്പിച്ചിരിക്കുന്നത്. ഈ വര്‍ഷം ഓഗസ്റ്റിന് ശേഷം ഇത് മൂന്നാം തവണയാണ് എടിഎഫിന് വില കൂട്ടുന്നത്.

ഡല്‍ഹിയില്‍ പുതുക്കിയ ഇന്ധനവില കിലോലിറ്ററിന് 53,045 രൂപയാണ്. നേരത്തെ, 50.020 രൂപയായിരുന്നെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. സെപ്റ്റംബറില്‍ നാലു ശതമാനം (1,910 രൂപ) വില വര്‍ധിപ്പിച്ചിരുന്നു. തുടര്‍ച്ചയായ ഇന്ധന വിലവര്‍ധനയെ മറികടക്കാന്‍ വിമാന കമ്പനികള്‍ യാത്രാനിരക്കുകള്‍ കൂട്ടിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.

2018 മാര്‍ച്ചോടെ സബ്സിഡി പൂര്‍ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറൊന്നിന് 49 രൂപയും വാണിജ്യാവശ്യത്തിനുള്ളവയ്ക്ക് 78 രൂപയും വര്‍ധിപ്പിച്ചിരുന്നു.

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x