Currency

എസ്ബിഐ അക്കൗണ്ടുകള്‍ ഇനി സൗജന്യമായി ക്ലോസ് ചെയ്യാം

സ്വന്തം ലേഖകന്‍Wednesday, October 4, 2017 3:40 pm

മുംബൈ: അക്കൗണ്ടുകളില്‍ സൂക്ഷിക്കേണ്ട മിനിമം ബാലന്‍സില്‍ കുറവ് വരുത്തിയതിന് പിന്നാലെ എസ്ബിഐ അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യാന്‍ ഈടാക്കിയിരുന്ന സര്‍വ്വീസ് ചാര്‍ജും പിന്‍വലിച്ചു. ഒരു വര്‍ഷം മുമ്പ് എങ്കിലും ഓപ്പണ്‍ ചെയ്ത അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യുന്നതിന് ഇനി പണമൊന്നും നല്‍കേണ്ടതില്ല.

500 രൂപയും ജി.എസ്.ടിയുമാണ് എസ്.ബി.ഐ അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ ഈടാക്കിയിരുന്നത്. ഒരു വര്‍ഷത്തിന് മുമ്പ് ഓപ്പണ്‍ ചെയ്ത അക്കൗണ്ടുകള്‍ ഇനി സൗജന്യമായി ക്ലോസ് ചെയ്യാം. ഒരു വര്‍ഷത്തില്‍ താഴെ മാത്രമായ അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യണമെങ്കില്‍ പഴയത് പോലെ സര്‍വ്വീസ് ചാര്‍ജ് നല്‍കണം. എന്നാല്‍ അക്കൗണ്ട് തുറന്ന് 14 ദിവസത്തിനകം ക്ലോസ് ചെയ്യുകയാണെങ്കിലും പണം നല്‍കേണ്ടതില്ല. ഒക്ടോബര്‍ ഒന്നു മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു.

എസ്ബിടി അടക്കമുള്ള അസോസിയേറ്റ് ബാങ്കുകള്‍ എസ്ബിഐയില്‍ ലയിച്ചതിന് ശേഷം വിവിധ സര്‍വ്വീസ് ചാര്‍ജുകളില്‍ വന്‍തോതിലുള്ള വര്‍ധനയാണ് വരുത്തിയത്. അക്കൗണ്ടുകളില്‍ സൂക്ഷിക്കേണ്ട മിനിമം ബാലന്‍സ് തുക വര്‍ധിപ്പിച്ചു. ഇല്ലെങ്കില്‍ വലിയ തുക പിഴയീടാക്കാനും തീരുമാനിച്ചു. ഇതിനെ തുടര്‍ന്ന് അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ ബാങ്കിലെത്തിയവരില്‍ നിന്ന് അതിനും പണം ഈടാക്കിയിരുന്നു എസ്ബിഐ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x