Currency

ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്; സര്‍വിസ് ചാര്‍ജ് ഇളവ് നീട്ടി

സ്വന്തം ലേഖകന്‍Thursday, October 5, 2017 11:16 am

2018 മാര്‍ച്ച് വരെയാണ് ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്. രാജ്യത്ത് ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ട്രെയിന്‍ ടിക്കറ്റ് ബുക്കിങിന് ചാര്‍ജ് ഈടാക്കുന്നത് ഒഴിവാക്കിയിരുന്നത്.

ന്യൂഡല്‍ഹി: ട്രെയിന്‍ ടിക്കറ്റ് ബുക്കിങിനുള്ള സര്‍വിസ് ചാര്‍ജ് ഈടാക്കുന്നതിനുള്ള ഇളവ് നീട്ടി. 2018 മാര്‍ച്ച് വരെയാണ് ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്. രാജ്യത്ത് ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ട്രെയിന്‍ ടിക്കറ്റ് ബുക്കിങിന് ചാര്‍ജ് ഈടാക്കുന്നത് ഒഴിവാക്കിയിരുന്നത്.

നേരത്തെ് ജൂണ്‍ 30 വരെ പ്രഖ്യാപിച്ചിരുന്ന ഇളവ് പിന്നീട് സെപ്റ്റംബര്‍ 30 വരെയും നീട്ടിയിരുന്നു. ഇതാണ് വീണ്ടും മാര്‍ച്ച് വരെ നീട്ടിയത്. ഐ.ആര്‍.സി.ടി.സി വഴിയുള്ള ടിക്കറ്റ് ബുക്കിങിന് 20 മുതല്‍ 40 രൂപ വരെയായിരുന്നു സര്‍വിസ് ചാര്‍ജ് നേരത്തെ ഈടാക്കിയിരുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x