Currency

ഹജ്ജ് തീര്‍ഥാടനത്തിന് അടുത്ത വര്‍ഷം മുതല്‍ പുതിയ മാനദണ്ഡങ്ങള്‍ വേണമെന്ന് സംസ്ഥാനം

സ്വന്തം ലേഖകന്‍Thursday, October 5, 2017 11:27 am

ജനസംഖ്യാനുപാതികമായി ഹജ്ജ് ക്വാട്ട നിശ്ചയിക്കുന്ന നിലവിലെ രീതി മാറ്റി അപേക്ഷകരുടെ എണ്ണത്തിന് ആനുപാതികമായി ഹജ്ജ് ക്വാട്ട അനുവദിക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. രാജ്യത്ത് മൊത്തം 4,48,268 അപേക്ഷ ലഭിച്ചപ്പോള്‍ 21 ശതമാനവും കേരളത്തില്‍ നിന്നായിരുന്നു.

തിരുവനന്തപുരം: ഹജ്ജ് തീര്‍ഥാടനത്തിന് അടുത്ത വര്‍ഷം മുതല്‍ പുതിയ സംവിധാനങ്ങള്‍ വേണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി. ഹജ്ജ് ക്വാട്ട നിശ്ചയിക്കുന്നതിന് നിലവിലുള്ള മാനദണ്ഡം മാറ്റണം. ഹജ്ജ് യാത്രക്കായി വിമാന കമ്പനികളുടെ ആഗോള ടെണ്ടര്‍ വിളിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഹജ്ജ് കമ്മിറ്റി ആവശ്യപ്പെട്ടു. ഇത്തവണ കേരള ഹാജിമാരെ മദീനയില്‍ ബുദ്ധിമുട്ടിച്ച കേന്ദ്ര ഉദ്യോഗസ്ഥനെതിരെ പരാതി നല്‍കാനും ഹജ്ജ് കമ്മിറ്റി തീരുമാനിച്ചു.

ജനസംഖ്യാനുപാതികമായി ഹജ്ജ് ക്വാട്ട നിശ്ചയിക്കുന്ന നിലവിലെ രീതി മാറ്റി അപേക്ഷകരുടെ എണ്ണത്തിന് ആനുപാതികമായി ഹജ്ജ് ക്വാട്ട അനുവദിക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. രാജ്യത്ത് മൊത്തം 4,48,268 അപേക്ഷ ലഭിച്ചപ്പോള്‍ 21 ശതമാനവും കേരളത്തില്‍ നിന്നായിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ജനസംഖ്യ ആനുപാതികമെന്ന നിലപാട് അശാസ്ത്രീയമാണെന്നാണ് ഹജ്ജ് കമ്മിറ്റിയുടെ വാദം.

അടുത്ത വര്‍ഷം മുതല്‍ ഹജ്ജ് ക്യാമ്പിനായി കരിപ്പൂര്‍ വിമാനത്താവളം സജ്ജമാക്കണമെന്നും കേന്ദ്രത്തോട് കേരളം ആവശ്യപ്പെട്ടു. ഇത്തവണ കേരള ഹാജിമാരുടെ താമസം സംബന്ധിച്ച് ബുദ്ധിമുട്ടുണ്ടാക്കിയ പരാതിക്ക് കാരണം കേന്ദ്രത്തിന് കീഴില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥന്റെ പ്രവര്‍ത്തനമാണ്. ഈ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും സംസ്ഥാനം ആവശ്യപ്പെടും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x