
ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ഹജ്ജിനെത്തിയ മുഴുവന്‍ ഇന്ത്യന്‍ തീര്‍ഥാടകരും നാട്ടിലേക്ക് മടങ്ങി. മുംബൈയിലേക്കായിരുന്ന അവസാന ഹജ്ജ് വിമാനം. 290 തീര്‍ഥാടകരുമായി മദീനയില്‍ നിന്നായിരുന്നു അവസാന വിമാനം. ഒരു ലക്ഷത്തി എഴുപതിനായിരം ഇന്ത്യന്‍ തീര്‍ഥാടകരാണ് ഇത്തവണ ഹജ്ജ് നിര്‍വഹിച്ചത്.
രാവിലെ ഏഴിന് ഔറംഗബാദിലേക്കും പതിനൊന്ന് മണിക്ക് മുംബൈയിലേക്കും ഓരോ വിമാനങ്ങള്‍ കൂടി അവസാന ദിവസം യാത്ര തിരിച്ചു. കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ 124940 തീര്‍ഥാടകരാണ് ഇത്തവണ ഹജ്ജിനെത്തിയത്. ഇതില്‍ 171 പേര് സൗദിയില്‍ വെച്ച് മരിച്ചു. പതിനൊന്ന് പേര് മദീനയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇവരെ പിന്നീട് നാട്ടിലേക്ക് കൊണ്ടുപോകും.
രാജ്യത്തെ 21 എംബാര്‍ക്കേഷന്‍ കേന്ദ്രങ്ങളില്‍ നിന്നായി തീര്‍ഥാടകരുമായി 450 വിമാനങ്ങളാണ് സര്‍വ്വീസ് നടത്തിയത്. ജൂലൈ 24 നായിരുന്നു ആദ്യ സംഘം മദീനയിലേത്തിയത്. തീര്‍ഥാടകരില്‍ ചിലര്‍ക്ക് മദീനയില്‍ മര്‍ക്കസിയ്യ ഭാഗത്ത് താമസം ലഭിച്ചില്ല. ഇത്തരം പ്രശ്നങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ കാര്യമായ പ്രശ്നങ്ങളില്ലാതെയാണ് ഹജ്ജ് മിഷന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിക്കുന്നത്. നാല് ദിവസത്തിനകം മദീനയിലെ ഹജ്ജ് മിഷന് ഓഫീസ് പ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.