Currency

ദീപാവലി: 4,820 പ്രത്യേക ബസുകള്‍ ഓടിക്കും

സ്വന്തം ലേഖകന്‍Monday, October 9, 2017 1:06 pm

ചെന്നൈ: ദീപാവലിയോട് അനുബന്ധിച്ചുള്ള യാത്രാത്തിരക്കിന് ആശ്വാസമേകാന്‍ ചെന്നൈയില്‍ നിന്ന് വിവിധ ജില്ലകളിലേക്കായി പ്രത്യേക ബസുകള്‍ ഓടിക്കും. ഒക്ടോബര്‍ 15,16,17 തീയതികളിലാണ് 4,820 പ്രത്യേക ബസുകള്‍ ഓടിക്കുന്നത്. 18-നാണ് ദീപാവലി ആഘോഷം. 15-ന് 788 പ്രത്യേക ബസുകള്‍, 16-ന് 1,844, ബസുകള്‍, 17-ന് 2,188 പ്രത്യേക ബസുകള്‍ എന്നിവ ചെന്നൈയില്‍ നിന്ന് ഓടിക്കും. മധുര, കോയമ്പത്തൂര്‍, തിരുന്നല്‍വേലി, രാമനാഥപുരം, വെല്ലൂര്‍, സേലം, തിരുച്ചിറപ്പള്ളി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും പ്രത്യേക ബസുകള്‍ ഓടിക്കും.

ദീപാവലി ആഘോഷത്തിന് ശേഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചെന്നൈയിലേക്ക് 19 മുതല്‍ 22 വരെയുള്ള തീയതികളില്‍ 3,794 ബസുകളും ഓടിക്കും. കോയമ്പേട് ബസ് സ്റ്റാന്‍ഡിലെ തിരക്ക് ഒഴിവാക്കാന്‍ പ്രത്യേക ബസുകള്‍ വിവിധ ബസ് സ്റ്റാന്‍ഡുകളില്‍ നിന്നാണ് സര്‍വീസ് ആരംഭിക്കുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x