
ന്യൂഡല്‍ഹി: സൗദിയിലെ ഭീമന്‍ എണ്ണക്കമ്പനിയായ സൗദി അരാംകോ ഇന്ത്യയില്‍ ഓഫീസ് തുറന്നു. ഞായറാഴ്ചയായിരുന്നു ഉദ്ഘാടന പരിപാടി. ലോകത്ത് എണ്ണ ഉപഭോഗത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.
ഉല്‍പാദനത്തില്‍ ഒന്നാം സ്ഥാനത്തുനില്‍ക്കുന്ന സൗദിയും ഇന്ത്യയും തമ്മില്‍ സഹകരണം ശക്തമാക്കേണ്ടതുണ്ടെന്നും ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള കവാടമായി ഇന്ത്യയിലെ ഓഫീസ് പ്രവര്‍ത്തിക്കുമെന്നും അരാംകോ എക്‌സിക്യൂട്ടീവ് പ്രസിഡന്റ് അമീന്‍ അന്നാസിര്‍ പറഞ്ഞു. ഇന്ത്യയും സൗദിയും തമ്മിലുള്ള സംയുക്ത സംരംഭങ്ങള്‍ അടുത്ത വര്‍ഷം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പെട്രോളിയം, പെട്രോകെമിക്കല്‍, ഗ്യാസ് എന്നീ മേഖലയിലാണ് സംയുക്ത സംരംഭങ്ങള്‍. അരാംകോയുടെ അഞ്ച് ശതമാനം 2018ല്‍ ഓഹരി വിപണിയില്‍ ഇറക്കുമെന്നും അമീന്‍ അന്നാസിര്‍ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.