Currency

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ഒക്‌ടോബര്‍ 31 വരെ വീണ്ടും ട്രെയിന്‍ നിയന്ത്രണം

സ്വന്തം ലേഖകന്‍Wednesday, October 11, 2017 1:31 pm

കണ്ണൂര്‍: ഒക്‌ടോബര്‍ 31 വരെ കണ്ണൂരിനും കോഴിക്കോടിനുമിടയില്‍ വീണ്ടും ട്രെയിന്‍ നിയന്ത്രണം. റെയില്‍വേ ട്രാക്കില്‍ നവീകരണപ്രവൃത്തി നടക്കുന്നതിനാലാണ് നിയന്ത്രണം. ഇന്നലെ മുതലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

കോഴിക്കോട്-കണ്ണൂര്‍ പാസഞ്ചര്‍ സര്‍വീസ് (56657) പൂര്‍ണമായും മൂന്നു ട്രെയിനുകളുടെ സര്‍വീസുകള്‍ ഭാഗികമായും റദ്ദ് ചെയ്തു. ബംഗളൂരു-കോഴിക്കോട് പാസഞ്ചര്‍ (56654) കണ്ണൂരില്‍ സര്‍വീസ് അവസാനിപ്പിക്കും. ബംഗളൂരു-കോയമ്പത്തൂര്‍ പാസഞ്ചര്‍ (56324) കണ്ണൂരിലും കോയമ്പത്തൂര്‍-ബംഗളൂരു പാസഞ്ചര്‍ (56323) ഷൊര്‍ണൂരിലും സര്‍വീസ് അവസാനിപ്പിക്കും.

നാഗര്‍കോവിലില്‍നിന്ന് ബംഗളൂരുവരെയുള്ള ഏറനാട് എക്‌സ്പ്രസ് രണ്ടു മണിക്കൂറോളം വൈകിയോടും. അതേസമയം 16,23,30 തീയതികളില്‍ ട്രെയിന്‍ നിയന്ത്രണമുണ്ടാകില്ലെന്നും റെയില്‍വെ അധികൃതര്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x