Currency

2000 ഇടങ്ങളില്‍ സൗജന്യ വൈഫൈ: നാലു മാസത്തിനകം ആദ്യഘട്ടം

സ്വന്തം ലേഖകന്‍Sunday, October 15, 2017 12:37 pm

പദ്ധതിയുടെ ഒന്നാംഘട്ടം നാലുമാസം കൊണ്ടും രണ്ടാംഘട്ടം ഏഴുമാസം കൊണ്ടും പൂര്‍ത്തിയാക്കും. 50 കോടി രൂപ ചെലവിലാണ് പദ്ധതി. ബിഎസ്എന്‍എല്ലിനു വേണ്ടി ഒന്‍പതു സംസ്ഥാനങ്ങളില്‍ വൈഫൈ സേവനം നല്‍കുന്ന ക്വാഡ്‌ജെന്‍ എന്ന യുഎസ് കമ്പനിയാണു കേരളത്തിലും ഹോട്‌സ്‌പോട്ടുകള്‍ സ്ഥാപിക്കുക.

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുഇടങ്ങളില്‍ 2000 വൈഫൈ ഹോട്‌സ്‌പോട്ടുകള്‍ സ്ഥാപിക്കുന്നു. ഇതിനുള്ള കരാര്‍ ബിഎസ്എന്‍എല്ലിന് നല്‍കി. സംസ്ഥാന സര്‍ക്കാരുമായി ബിഎസ്എന്‍എല്‍ കൈകോര്‍ക്കുന്ന ഏറ്റവും വലിയ പദ്ധതിയാണിത്. പദ്ധതിയുടെ ഒന്നാംഘട്ടം നാലുമാസം കൊണ്ടും രണ്ടാംഘട്ടം ഏഴുമാസം കൊണ്ടും പൂര്‍ത്തിയാക്കും.

50 കോടി രൂപ ചെലവിലാണ് പദ്ധതി. ബിഎസ്എന്‍എല്ലിനു വേണ്ടി ഒന്‍പതു സംസ്ഥാനങ്ങളില്‍ വൈഫൈ സേവനം നല്‍കുന്ന ക്വാഡ്‌ജെന്‍ എന്ന യുഎസ് കമ്പനിയാണു കേരളത്തിലും ഹോട്‌സ്‌പോട്ടുകള്‍ സ്ഥാപിക്കുക. റെയില്‍വേ സ്റ്റേഷന്‍, സിവില്‍ സ്റ്റേഷന്‍, കോളജുകള്‍, സര്‍വകലാശാലകള്‍, ഒന്നാം ഗ്രേഡ് ലൈബ്രറികള്‍, പാര്‍ക്കുകള്‍, മറ്റു പ്രധാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങി പരമാവധി ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന 2000 ഇടങ്ങള്‍ വൈഫൈ സ്ഥാപിക്കുന്നതിനായി കണ്ടെത്തിയിട്ടുണ്ട്.

സെക്കന്‍ഡില്‍10 എംബി മുതല്‍ 30 എംബി വരെ വേഗത്തില്‍ മൊബൈല്‍ ഫോണുകളിലും കംപ്യൂട്ടറുകളിലും മറ്റ് ഉപകരണങ്ങളിലും സൗജന്യമായി വൈഫൈ ലഭ്യമാക്കുന്നതാണ് പദ്ധതി. വൈഫൈ റൗട്ടറില്‍ നിന്ന് 60 മീറ്റര്‍ വരെയാണു സിഗ്‌നലിന്റെ ദൂരപരിധി. തിരക്കേറിയ ഇടങ്ങളില്‍ മൂന്നു റൗട്ടറുകള്‍ വരെ സ്ഥാപിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x