
ന്യൂഡല്‍ഹി: ട്രെയിനില്‍ വിളമ്പുന്ന ഭക്ഷണത്തിന്റെ മെനു പരിഷ്കരണത്തിന് ഒരുങ്ങി ഇന്ത്യന്‍ റെയില്‍വെ. വിമാനങ്ങളില്‍ നല്കുന്ന ഭക്ഷണത്തിന് സമാനമായ ചാറില്ലാത്ത വിഭവങ്ങള്‍ ട്രെയിനില്‍ നല്കുന്ന കാര്യം റെയില്‍വേ പരിഗണിച്ചുവരികയാണ്. ഇതിനെക്കുറിച്ച് പഠിച്ച റെയില്‍വേ കമ്മറ്റി മെനുപരിഷ്കരണ റിപ്പോര്‍ട്ട് ബോര്‍ഡിന് സമര്‍പ്പിച്ചു.
വിമാനങ്ങളിലെ മെനു കാര്‍ഡ് പിന്തുടര്ന്നുള്ള ഭക്ഷണത്തിന് യാത്രക്കാര്‍ അധിക തുക നല്‍കേണ്ടി വരും. നേരത്തെ രാജധാനി, ശദാബ്ദി ട്രെയിനുകളില്‍ ഭക്ഷണം തെരഞ്ഞെടുക്കാനുള്ള അവസരം റെയില്‍വേ മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ 20 ശതമാനം ആളുകള്‍ ഇത് നിരസിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
പെട്ടെന്ന് തയ്യാറാക്കി നല്കാന് സാധിക്കുന്ന ഭക്ഷണങ്ങള്‍ ട്രെയിനുകളില്‍ നല്കാന് റെയില്‍വേ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നത്. വെജിറ്റബിള്‍ ബിരിയാണി, രാജ്മാ ചോറ്, ഹക്കാ ന്യൂഡില്‍സ്, പുലാവ്, ലഡു തുടങ്ങിയ ഭക്ഷണങ്ങളാണ് കമ്മറ്റി ശിപാര്‍ശ ചെയ്യുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.