
കൊച്ചി: യാത്രക്കാര്‍ക്കായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍) പുറത്തിറക്കിയ കൊച്ചി വണ്‍ കാര്‍ഡുമായി ബന്ധപ്പെട്ട സേവനങ്ങള്‍ എല്ലാ സ്‌റ്റേഷനിലേക്കും. ആലുവ മുതല്‍ മഹാരാജാസ് ഗ്രൗണ്ട് വരെയുള്ള 16 സ്‌റ്റേഷനിലും കാര്‍ഡ് വാങ്ങാനും റീചാര്‍ജ് ചെയ്യാനുമുള്ള സൗകര്യം ഏര്‍പ്പെടുത്തും. നവംബര്‍ ആദ്യവാരം മുതല്‍ ഇതിനുള്ള സൗകര്യം നിലവില്‍വരും. ഇതോടെ, കൂടുതല്‍ യാത്രക്കാരെ കൊച്ചി വണ്‍ പ്രീപെയ്ഡ് കാര്‍ഡിന്റെ ഗുണഭോക്താക്കളാക്കാനാകുമെന്നാണ് പ്രതീക്ഷ.
നിലവില്‍ എല്ലാ സ്‌റ്റേഷനിലും കാര്‍ഡ് റീചാര്‍ജ് ചെയ്യാം. എന്നാല്‍ തെരഞ്ഞെടുക്കപ്പെട്ട നാല് സ്‌റ്റേഷനുകളില്‍നിന്ന് മാത്രമേ ഇവ വിതരണം ചെയ്യുന്നുള്ളൂ. കാര്‍ഡുടമകള്‍ക്ക് യാത്രാനിരക്കില്‍ 20 ശതമാനം വരെ ഇളവ് അനുവദിച്ചിട്ടുണ്ട്. മെട്രോ യാത്രയ്ക്ക് പുറമെ ഷോപ്പിങ്, സിനിമ, മറ്റ് യാത്രാസംവിധാനങ്ങള്‍ എന്നിവയ്ക്കും ഉപയോഗിക്കാന്‍ കഴിയുന്ന രാജ്യത്തെ ആദ്യ ഓപണ്‍ മെട്രോ കാര്‍ഡ് കൂടിയാണിത്.
ഒരുമാസം പൂര്‍ത്തിയായ ശേഷം യാത്രക്കാരുടെ ശരാശരി എണ്ണം കണക്കാക്കി ഒരു ദിവസം, ഒരാഴ്ച, ഒരു മാസം എന്നിങ്ങനെ ഉപയോഗിക്കാവുന്ന സീസണ്‍ ടിക്കറ്റുകള്‍ പുറത്തിറക്കുന്നത് പരിഗണിക്കും. ഈ ടിക്കറ്റുകള്‍ക്ക് നിരക്കിളവും അനുവദിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.