Currency

ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാനൊരുങ്ങി റെയില്‍വേ; പുതിയ സമയക്രമം അടുത്ത മാസം മുതല്‍

സ്വന്തം ലേഖകന്‍Saturday, October 21, 2017 11:36 am

ദീര്‍ഘദൂര യാത്രാ ട്രെയിനുകളുടെ വേഗത വര്‍ധിപ്പിച്ച് യാത്രാസമയം കുറയ്ക്കാനാണ് റെയില്‍വേ തീരുമാനിച്ചിരിക്കുന്നത്. 500 കിലോമീറ്ററിലധികം ദൂരം സര്‍വീസ് നടത്തുന്ന ട്രെയിനുകളുടെ യാത്രാസമയം വെട്ടിക്കുറയ്ക്കാനാണു തീരുമാനിച്ചത്. പുതിയ സമയക്രമം നവംബറില്‍ നിലവില്‍ വന്നേക്കും.

 

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേ ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാനൊരുങ്ങുന്നു. ദീര്‍ഘദൂര യാത്രാ ട്രെയിനുകളുടെ വേഗത വര്‍ധിപ്പിച്ച് യാത്രാസമയം കുറയ്ക്കാനാണ് റെയില്‍വേ തീരുമാനിച്ചിരിക്കുന്നത്. 500 കിലോമീറ്ററിലധികം ദൂരം സര്‍വീസ് നടത്തുന്ന ട്രെയിനുകളുടെ യാത്രാസമയം വെട്ടിക്കുറയ്ക്കാനാണു തീരുമാനിച്ചത്. പുതിയ സമയക്രമം നവംബറില്‍ നിലവില്‍ വന്നേക്കും. ഇതോടെ, ട്രെയിനില്‍ ദീര്‍ഘദൂര യാത്ര പോകുന്നവര്‍ക്ക് 15 മിനിറ്റു മുതല്‍ രണ്ടു മണിക്കൂര്‍ വരെ സമയം ലാഭിക്കാം.

അടുത്തിടെ നടന്ന കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയില്‍ റെയില്‍വേ മന്ത്രിയായി ചുമതലയേറ്റ പിയൂഷ് ഗോയലിന്റെ നിര്‍ദ്ദേശപ്രകാരമാണ് പുതിയ പരീക്ഷണവുമായി റെയില്‍വേ രംഗത്തെത്തിയിരിക്കുന്നത്. പുതിയ സമയക്രമം പ്രാബല്യത്തിലാകുന്നതോടെ ഓരോ റെയില്‍വേ ഡിവിഷനും അറ്റകുറ്റപണികള്‍ക്കായി രണ്ടു മുതല്‍ നാലു മണിക്കൂര്‍ വരെ കൂടുതല്‍ ലഭിക്കും. ആദ്യഘട്ടത്തില്‍ രാജ്യത്താകെ അന്‍പതോളം ട്രെയിനുകളിലെ യാത്രക്കാര്‍ക്കു പുതിയ നടപടിയുടെ ഗുണം ലഭിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x