ബിഎസ്എന്‍എല്‍ ഗള്‍ഫ് മേഖലയിലെ പ്രമുഖ ടെലിക്കോം കമ്പനിയായ എത്തിസലാത്തുമായി സഹകരിച്ച് പ്രീപെയ്ഡ് വരിക്കാര്‍ക്ക് യുഎഇയില്‍ രാജ്യാന്തര റോമിങ് സൗകര്യം ഏര്‍പ്പെടുത്തുന്നു. യുഎഇയിലുള്ള നിരവധി മലയാളികള്‍ക്ക് പുതിയ പദ്ധതി വലിയ സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തിരുവനന്തപുരം: യുഎഇയില്‍ കഴിയുന്ന പ്രവാസികള്‍ക്കൊരു സന്തോഷ വാര്‍ത്ത. ബിഎസ്എന്‍എല്‍ ഗള്‍ഫ് മേഖലയിലെ പ്രമുഖ ടെലിക്കോം കമ്പനിയായ എത്തിസലാത്തുമായി സഹകരിച്ച് പ്രീപെയ്ഡ് വരിക്കാര്‍ക്ക് യുഎഇയില്‍ രാജ്യാന്തര റോമിങ് സൗകര്യം ഏര്‍പ്പെടുത്തുന്നു. ബിഎസ്എന്‍എല്‍ ചീഫ് ജനറല്‍ മാനേജര്‍ ഡോ. പി.ടി.മാത്യൂസാണ് ഇക്കാര്യം അറിയിച്ചത്. മറ്റു രാജ്യങ്ങളിലേക്കുള്ള റോമിങ് സൗകര്യം ഉടന്‍ ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യുഎഇയിലുള്ള നിരവധി മലയാളികള്‍ക്ക് പുതിയ പദ്ധതി വലിയ സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തില്‍ 19.21 ലക്ഷം കണക്ഷനുകള്‍ ആധാറുമായി ബന്ധിപ്പിച്ചു. സംസ്ഥാനത്തുള്ള ഒരു കോടിയലധികം വരുന്ന ബിഎസ്എന്‍എല്‍ വരിക്കാരില്‍ 97.8 ലക്ഷം പ്രീപെയ്ഡ് വരിക്കാരും 2.4 ലക്ഷം പോസ്റ്റ്പെയ്ഡ് വരിക്കാരുമാണ്. പ്രതിമാസം 24% മൊബൈല്‍ ഉപയോക്താക്കള്‍ ബിഎസ്എന്‍എല്ലിലേക്കു നമ്പര്‍ പോര്‍ട്ട് ചെയ്യുന്നു. മറ്റു കണക്ഷനുകളിലേക്കു പോര്‍ട്ടബിലിറ്റി നിരക്ക് 12% മാത്രമാണെന്നും ഡോ. പി.ടി.മാത്യൂസ് അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.