Currency

കേരളത്തിനു പുതിയ രണ്ടു ട്രെയിനുകള്‍ കൂടി

സ്വന്തം ലേഖകന്‍Monday, October 23, 2017 8:29 am

കൊച്ചി: പുതിയ റെയില്‍വേ സമയക്രമത്തില്‍ കേരളത്തിനു പുതിയ രണ്ടു ട്രെയിനുകള്‍ കൂടി അനുവദിച്ചു. കൊച്ചുവേളി- ബംഗളൂരു (ആലപ്പുഴ വഴി) അന്ത്യോദയ എക്‌സ്പ്രസ് (ജനറല്‍ കോച്ച് മാത്രം), തിരുനെല്‍വേലി-ഗാന്ധിധാം (ആലപ്പുഴ വഴി) ഹംസഫര്‍ എക്‌സ്പ്രസ് (തേഡ് എസി കോച്ച് മാത്രം) എന്നിവയാണ് പുതുതായി അനുവദിച്ചത്. തിരുവനന്തപുരം-പാലക്കാട് അമൃത എക്‌സ്പ്രസ് പുതിയ സമയക്രമം നിലവില്‍ വരുന്ന നവംബര്‍ ഒന്നുമുതല്‍ തിരുവനന്തപുരം-മധുര സര്‍വീസാകും.

ഉച്ചയോടെ ട്രെയിന്‍ മധുരയിലെത്തും. കൊച്ചുവേളി- ബംഗളൂരു ജംക്ഷന്‍ സ്‌പെഷല്‍ ട്രെയിനാണ് ആഴ്ചയില്‍ രണ്ടു വീതമുള്ള അന്ത്യോദയ എക്‌സ്പ്രസാക്കുന്നത്. കൊച്ചുവേളിയില്‍ നിന്നു വ്യാഴം, ശനി ദിവസങ്ങളില്‍ രാത്രി 9.25നു പുറപ്പെട്ടു പിറ്റേന്നു രാവിലെ 9.15നു ബംഗളൂരുവില്‍ എത്തും.

മടക്ക ട്രെയിന്‍ ബംഗളൂരു ജംക്ഷനില്‍നിന്നു വെള്ളി, ഞായര്‍ ദിവസങ്ങളില്‍ രാത്രി എട്ടിനു പുറപ്പെട്ടു പിറ്റേന്നു രാവിലെ 8.15നു കൊച്ചുവേളിയിലെത്തും. തിരുനെല്‍വേലി-ഗാന്ധിധാം സ്‌പെഷല്‍ ഹംസഫറാകുന്നതോടെ കേരളത്തിലൂടെയുള്ള ആദ്യ ഹംസഫര്‍ സര്‍വീസായി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x