Currency

ഒരു ലക്ഷം ഗ്രാമ പഞ്ചായത്തുകളില്‍ 2019 ഓടെ വൈഫൈ; 5 വര്‍ഷത്തിനുള്ളില്‍ 70കോടിയാളുകള്‍ക്ക് ഇന്റര്‍നെറ്റ്

സ്വന്തം ലേഖകന്‍Monday, October 23, 2017 7:49 am

പദ്ധതിയ്ക്ക് കീഴില്‍ ഈ വര്‍ഷം അവസാനത്തോടെ ഒരു ലക്ഷം ഗ്രാമ പഞ്ചായത്തുകളില്‍ വൈഫൈ ലഭ്യമാക്കാനാവുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. സെക്കന്‍ഡില്‍ ഒരു ജിബിപിഎസ് വേഗതയാണുള്ളത്.

 

ന്യൂഡല്‍ഹി: 2019 ഓടെ രാജ്യത്തെ എല്ലാ പഞ്ചായത്തുകളിലും വൈഫൈ സേവനം ലഭ്യമാക്കുന്ന പദ്ധതി വരുന്നു. 3,700 കോടി രൂപ ചെലവ് വരുന്ന പദ്ധതിക്കായി ഒരാഴ്ചയ്ക്കുള്ളില്‍ ടെലികോം മന്ത്രാലയം ടെന്‍ഡര്‍ വിളിക്കും. പദ്ധതിയ്ക്ക് കീഴില്‍ ഈ വര്‍ഷം അവസാനത്തോടെ ഒരു ലക്ഷം ഗ്രാമ പഞ്ചായത്തുകളില്‍ വൈഫൈ ലഭ്യമാക്കാനാവുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. സെക്കന്‍ഡില്‍ ഒരു ജിബിപിഎസ് വേഗതയാണുള്ളത്.

ബാക്കിയുള്ളത് 2019നുള്ളില്‍ പൂര്‍ത്തിയാക്കാനാണ് പദ്ധതി. ഒരു ടെലികോം വകുപ്പ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇ-ടെലികോമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പുതിയ ടെലികോം നയത്തിന്റെ അടിസ്ഥാനത്തില്‍ 2022 ഓടെ 40,000 ഗ്രാമങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിനും 70 കോടിയോളം ആളുകള്‍ക്ക് ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്നതിനുമാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x