രാജധാനി എക്സ്പ്രസില്‍ എസി ഒന്നാം ക്ലാസ്, എസി രണ്ടാം ക്ലാസ് ടിക്കറ്റ് ബുക്ക് ചെയ്തിട്ട് ഉറപ്പാകാതിരിക്കുന്ന യാത്രക്കാര്‍ക്കാണ് ഇതിനുള്ള അവസരം. ഇതിന് വേണ്ടിയുളള നടപടികള്‍ റെയില്‍വേ ബോര്‍ഡ് ആരംഭിച്ചു. യാത്ര പോകേണ്ട സ്ഥലത്തേക്കുള്ള ട്രെയിന്‍ ടിക്കറ്റ് നിരക്കും വിമാന ടിക്കറ്റും തമ്മില്‍ വ്യത്യാസമുണ്ടെങ്കില്‍ ആ തുക നല്കിയാല് മതിയാകും.
ന്യൂഡല്‍ഹി: രാജധാനി എക്സ്പ്രസില്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ട് ഉറപ്പാകാതിരിക്കുന്ന യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യയില്‍ യാത്ര ചെയ്യാനുള്ള അവസരമൊരുക്കാനുള്ള നീക്കവുമായി റെയില്‍വേ ബോര്‍ഡ്. രാജധാനി എക്സ്പ്രസില്‍ എസി ഒന്നാം ക്ലാസ്, എസി രണ്ടാം ക്ലാസ് ടിക്കറ്റ് ബുക്ക് ചെയ്തിട്ട് ഉറപ്പാകാതിരിക്കുന്ന യാത്രക്കാര്‍ക്കാണ് ഇതിനുള്ള അവസരം. ഇതിന് വേണ്ടിയുളള നടപടികള്‍ റെയില്‍വേ ബോര്‍ഡ് ആരംഭിച്ചു. യാത്ര പോകേണ്ട സ്ഥലത്തേക്കുള്ള ട്രെയിന്‍ ടിക്കറ്റ് നിരക്കും വിമാന ടിക്കറ്റും തമ്മില്‍ വ്യത്യാസമുണ്ടെങ്കില്‍ ആ തുക നല്കിയാല് മതിയാകും.
നേരത്തെ അശ്വനി ലോഹാനി എയര്‍ ഇന്ത്യയുടെ ചെയര്‍മാനായിരിക്കെ ഈ ആശയം മുന്നോട്ട് വെച്ചിരുന്നെങ്കിലും ഇതിനോട് അനുകൂലമായ നിലപാടായിരുന്നില്ല റെയില്‍വേ ബോര്‍ഡ് അന്ന് സ്വീകരിച്ചത്. നിലവില്‍ ഇന്ത്യന്‍ റെയില്‍വേ ബോര്‍ഡ് ചെയര്‍മാനാണ് ലോഹാനി. ഇനി എയര്‍ ഇന്ത്യയുടെ അംഗീകാരം കൂടി ലഭിച്ചാല്‍ പദ്ധതി നടപ്പിലാകും.
അതേസമയം ഈ വിഷയത്തില്‍ പെട്ടന്ന് പ്രതികരിക്കാനില്ലെന്നാണ് എയര്‍ ഇന്ത്യ ചെയര്മാന് രാജീവ് ബന്‍സല്‍ പറഞ്ഞത്. നിരവധി ആളുകളാണ് ഓരോ ദിവസവും രാജധാനിയുടെ എസി രണ്ടാം ക്ലാസ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നത്. എന്നാല്‍ പലരുടെയും ടിക്കറ്റുകള്‍ കണ്‍ഫോം ആകാറില്ല. ഇത് വലിയ ബുദ്ധിമുട്ടിന് വഴിവയ്ക്കാറുമുണ്ട്. ഈ സാഹചര്യം പരിഹരിക്കുകയാണ് പുതിയനീക്കത്തിലൂടെ റെയില്‍വേ ലക്ഷ്യമാക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.