
ന്യൂഡല്‍ഹി: ഒറ്റ ഇരട്ട പദ്ധതി തിരികെ കൊണ്ടുവരാനൊരുങ്ങി ഡല്‍ഹി സര്‍ക്കാര്‍. ഡല്‍ഹിയിലെ അന്തരീക്ഷമലിനീകരണം കുറക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി. ഇതിനിടെ മലിനീകരണം കുറക്കുന്നത് ലക്ഷ്യമിട്ട് പടക്ക വില്‍പ്പന നിരോധിച്ച സുപ്രീംകോടതി ഉത്തരവ് കാര്യമായ മാറ്റമുണ്ടാക്കിയില്ലെന്ന പഠന റിപ്പോര്‍ട്ടുകളും പുറത്തുവന്നു.
ദീപാവലിക്കും തുടര്‍ന്നുള്ള ദിവസങ്ങളിലും അന്തരീക്ഷ മലിനീകരണ തോത് അപകടകരമായ അവസ്ഥയില്‍ എത്തി. ഈ സാഹചര്യത്തിലാണ് ഡല്‍ഹി സര്‍ക്കാര്‍ അടിയന്തര നടപടിക്കൊരുങ്ങുന്നത്. നിരത്തിലിറക്കുന്ന വാഹനങ്ങളുടെ എണ്ണം നിയന്ത്രിക്കാനായി കഴിഞ്ഞ വര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയ ഒറ്റ- ഇരട്ട പദ്ധതി വീണ്ടും നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
രജിസ്ട്രേഷന് നമ്പര്‍ ഒറ്റ അക്കത്തില്‍ അവസാനിക്കുന്ന വാഹനങ്ങള്‍ ഒരു ദിനത്തിലും ഇരട്ട അക്ക നമ്പറുകളുള്ള വാഹനങ്ങള്‍ അടുത്ത ദിനത്തിലുമായി നിരത്തിലിറങ്ങുന്നതാണ് ഒറ്റ- ഇരട്ട പദ്ധതി. ദീപാവലി ദിനത്തിലും തുടര്‍ന്നുള്ള ദിനങ്ങളിലും അന്തരീക്ഷ മലിനീകരണ തോത് അപകടകരമായ അവസ്ഥയിലെത്തിയത് ശൈത്യകാലം ശക്തമാകുന്നതോടെ സ്ഥിതി കൂടുതല്‍ വഷളാകുമെന്ന് പഠനങ്ങള്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ വര്‍ഷത്തിന് സമാനമായി ഒറ്റ ഇരട്ട പദ്ധതി കൊണ്ട് വരാന്‍ ഡല്‍ഹി സര്‍ക്കാര്‍ ആലോചിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.