Currency

എയർ ഇന്ത്യ ഗൾഫിലേക്കുള്ള ടിക്കറ്റ് നിരക്കുകൾ കുറയ്ക്കാൻ സാധ്യത

സ്വന്തം ലേഖകൻWednesday, August 31, 2016 7:22 am

എയർ ഇന്ത്യയുടെ ഗൾഫ് ടിക്കറ്റ് നിരക്കുകൾ കുറച്ചേക്കുമെന്ന് സൂചന. യാത്രക്കാർ കൂടുതലായി മറ്റു വിമാന കമ്പനികളെ ആശ്രയിക്കുന്നതും സഞ്ചിതനഷ്ടം 28000 കോടി കവിഞ്ഞതുമാണു ടിക്കറ്റ് നിരക്കുകൾ കുറയ്ക്കാൻ എയർ ഇന്ത്യയെ പ്രേരിപ്പിക്കുന്നത്.

ന്യൂഡൽഹി: എയർ ഇന്ത്യയുടെ ഗൾഫ് ടിക്കറ്റ് നിരക്കുകൾ കുറച്ചേക്കുമെന്ന് സൂചന. നിലവിൽ ഇന്ത്യയിൽ നിന്നും ഗൽഫ് മേഖലയിലേക്ക് ഏറ്റവും ഉയർന്ന ടിക്കറ്റ് നിരക്കാണു എയർ ഇന്ത്യ ഈടാക്കുന്നത്. ഈ സാഹചര്യത്തിൽ യാത്രക്കാർ കൂടുതലായി മറ്റു വിമാന കമ്പനികളെ ആശ്രയിക്കുന്നതും സഞ്ചിതനഷ്ടം 28000 കോടി കവിഞ്ഞതുമാണു ടിക്കറ്റ് നിരക്കുകൾ കുറയ്ക്കാൻ എയർ ഇന്ത്യയെ പ്രേരിപ്പിക്കുന്നത്.

യാത്രക്കാരെ കൂടുതലായി എങ്ങനെയെല്ലാം ആകർഷിക്കാം എന്നത് സംബന്ധിച്ച് നിർദേശങ്ങൾ ക്ഷണിച്ചിട്ടുമുണ്ട് കമ്പനി. എയര്‍ ഇന്ത്യ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അശ്വിനി ലോഹാനിയാണ് രാജ്യത്തെ എയർ ഇന്ത്യ യൂണിറ്റുകളിൽ നിന്നും നിർദേശങ്ങൾ ക്ഷണിച്ചിരിക്കുന്നത്. എങ്ങനെ യാത്രക്കാര്‍ക്ക് സഹായകമായ തീരുമാനങ്ങള്‍ കൈക്കൊള്ളാമെന്നാണു ആലോചന.

രാജ്യത്തെ പ്രധാന വിമാനകമ്പനിയായ എയർ ഇന്ത്യ 2022 ഓടെ തങ്ങളുടെ നഷ്ടം പൂർണ്ണമായും ഇല്ലാതാക്കുകയാണു ലക്ഷ്യം വെക്കുന്നത്. അതേസമയം നിലവിൽ യാത്രക്കാർക്ക് ഏറ്റവും കൂടുതൽ നഷ്ടപരിഹാരം നൽകുന്ന വിമാനകമ്പനിയാണു എയർ ഇന്ത്യ. വിമാനങ്ങൾ അകാരണമായി വൈകുന്നത് ഇതിനു പ്രധാന കാരണവുമാണ്.

കഴിഞ്ഞ അഞ്ചുമാസത്തിനിടെ എയർ ഇന്ത്യ മൂന്നുകോടി രൂപയാണ് യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കിയത്. രാജ്യത്തെ മൊത്തം വിമാനക്കമ്പനികള്‍ യാത്രക്കാര്‍ക്ക് നല്‍കിയ നഷ്ടപരിഹാരത്തിന്റെ 80ശതമാനവും എയര്‍ ഇന്ത്യയുടെ വകയാണ്. ശരാശരി ഓരോ മൂന്നുമിനുട്ടിലും ഒരു എയര്‍ ഇന്ത്യ വിമാനം വൈകുന്നതായാണ് റിപ്പോർട്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x