Currency

ഇന്ന് ട്രെയിന്‍ സമയത്തില്‍ ക്രമീകരണം; ചില ട്രെയിനുകള്‍ റദ്ദാക്കി

സ്വന്തം ലേഖകന്‍Sunday, November 5, 2017 11:19 am

പാന്‍കുടി -വള്ളിയൂര്‍ സെക്ഷനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനെ തുടര്‍ന്നാണ് സമയത്തില്‍ മാറ്റം വരുത്തിയത്. അതേസമയം ചില ട്രെയിനുകള്‍ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. നമ്പര്‍ 22627 തിരുച്ചിറപ്പള്ളി- തിരുവനന്തപുരം ഇന്റര്‍ സിറ്റി 120 മിനിറ്റ് നിര്‍ത്തിയിടും.

തിരുവനന്തപുരം: ഇന്ന് ട്രെയിന്‍ സമയത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തി. പാന്‍കുടി -വള്ളിയൂര്‍ സെക്ഷനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനെ തുടര്‍ന്നാണ് സമയത്തില്‍ മാറ്റം വരുത്തിയത്. അതേസമയം ചില ട്രെയിനുകള്‍ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. നമ്പര്‍ 22627 തിരുച്ചിറപ്പള്ളി- തിരുവനന്തപുരം ഇന്റര്‍ സിറ്റി 120 മിനിറ്റ് നിര്‍ത്തിയിടും.

നമ്പര്‍ 22628 തിരുവനന്തപുരം- തിരുച്ചിറപ്പള്ളി ഇന്റര്‍സിറ്റി എകസ്പ്രസ് 100 മിനിട്ട് ആരുവാമൊഴിയില്‍ നിര്‍ത്തിയിടും. ട്രെയിന്‍ നമ്പര്‍ 16342 തിരുവനന്തപുരം- ഗുരുവായൂര്‍ എക്‌സ്പ്രസ് ഒരുമണിക്കൂര്‍ വൈകി പുറപ്പെടും.

താഴെ പറയുന്ന ട്രെയിനുകള്‍ ഇന്ന് റദ്ദാക്കിയിട്ടുണ്ട്:

ട്രെയിന്‍ നമ്പര്‍ 66300 കൊല്ലം- എറണാകുളം മെമു, നമ്പര്‍ 66301 എറണാകുളം -കൊല്ലം മെമു,നമ്പര്‍ 56387 എറണാകുളം- കായംകുളം പാസഞ്ചര്‍, നമ്പര്‍ 56388 കായംകുളം- എറണാകുളം പാസഞ്ചര്‍, നമ്പര്‍ 66307 എറണാകുളം- കൊല്ലം പാസഞ്ചര്‍, നമ്പര്‍ 66308 കൊല്ലം- എറണാകുളം മെമു, നമ്പര്‍ 56381 എറണാകുളം- കായംകുളം പാസഞ്ചര്‍(ആലപ്പുഴ വഴി), നമ്പര്‍ 56382 കായംകുളം -എറണാകുളം പാസഞ്ചര്‍ (ആലപ്പുഴ വഴി) എന്നിവയാണ് റദ്ദാക്കിയിട്ടൃള്ളത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x