Currency

യു.എ.ഇ പൗരന്മാര്‍ക്ക് ഇനി വിസയില്ലാതെ സെനഗലിലേക്ക് പോകാം

സ്വന്തം ലേഖകന്‍Monday, November 6, 2017 12:54 pm

യു.എ.ഇ പൗരന്മാര്‍ക്ക് ഇനി മുതല്‍ വിസയില്ലാതെ സെനഗലിലേക്ക് പോകാം. ഇതിനുള്ള കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. നയതന്ത്ര പാസ്‌പോര്‍ട്ടുള്ള സെനഗലുകാര്‍ക്ക് യു.എ.ഇയിലേക്കും വിസയില്ലാതെ വരാം.

അബൂദബി: യു.എ.ഇ പൗരന്മാര്‍ക്ക് ഇനി മുതല്‍ വിസയില്ലാതെ സെനഗലിലേക്ക് പോകാം. ഇതിനുള്ള കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. നയതന്ത്ര പാസ്‌പോര്‍ട്ടുള്ള സെനഗലുകാര്‍ക്ക് യു.എ.ഇയിലേക്കും വിസയില്ലാതെ വരാം. യു.എ.ഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്‌യാനും സെനഗല്‍ വിദേശകാര്യ മന്ത്രി സിദ്ദീഖി കാബയുമാണ് ഇതു സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.

യു.എ.ഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തില്‍ നടന്ന ചര്‍ച്ചയില്‍ പ്രാദേശികവും അന്താരാഷ്ട്ര തലത്തിലുള്ളതുമായി നിരവധി വിഷയങ്ങള്‍ ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്തു. അതേസമയം വിസ ഇളവ് നല്‍കുന്നതിനുള്ള ധാരണ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുമെന്ന് ശൈഖ് അബ്ദുല്ല പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x