Currency

ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് ഞായറാഴ്ച വരെ അവധി

സ്വന്തം ലേഖകന്‍Thursday, November 9, 2017 11:51 am

രാജ്യതലസ്ഥാനമായ ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് ഞായറാഴ്ച വരെ സംസ്ഥാന സര്‍ക്കാര്‍ അവധി നല്‍കി. കനത്ത പുകമഞ്ഞിനെ തുടര്‍ന്നാണ് അവധി നല്‍കിയിട്ടുള്ളതെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് ഞായറാഴ്ച വരെ സംസ്ഥാന സര്‍ക്കാര്‍ അവധി നല്‍കി. കനത്ത പുകമഞ്ഞിനെ തുടര്‍ന്നാണ് അവധി നല്‍കിയിട്ടുള്ളതെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ പുകമഞ്ഞിനെ തുടര്‍ന്ന് നിരവധി വാഹനാപകടങ്ങള്‍ ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഡല്‍ഹി സര്‍ക്കാറിന് കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. സ്‌കൂളുകളില്‍ രാവിലെ പുറത്തിറങ്ങിയുള്ള പഠനങ്ങളും കായിക മത്സരങ്ങളും ഒഴിവാക്കണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ഡല്‍ഹി സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിട്ടുള്ളത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x