
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇനി ഒരു ഉത്തരവ് വരുന്നതു വരെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്ന് ഹരിത ട്രിബ്യൂണല്‍. ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണ വിഷയം പരിഗണിക്കവെയാണ് ഹരിത ട്രിബ്യൂണല്‍ ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത്. അന്തരീക്ഷത്തെ മലിനപ്പെടുത്തുന്ന തരത്തില്‍ വാതകങ്ങള്‍ പുറത്തേക്കു വിടുന്ന എല്ലാത്തരം വ്യാവസായിക പ്രവര്‍ത്തനങ്ങളും അടുത്ത വാദം കേള്‍ക്കുന്നതു വരെ നിര്‍ത്തിവെക്കുമെന്നും ഉത്തരവില്‍ പറയുന്നു.
വ്യാഴാഴ്ച്ചയാണ് അടുത്ത വാദം ട്രിബ്യൂണല്‍ കേള്‍ക്കുക. ഡല്‍ഹിയില്‍ ഓടുന്ന വാഹനങ്ങള്‍ക്ക് ഒറ്റയക്ക, ഇരട്ട അക്ക സമ്പ്രദായം പിന്തുടരാനും സര്‍ക്കാര്‍ തീരുമാനിച്ചു. അന്തരീക്ഷ മലിനീകരണം തടയുന്നതിന് ഹരിത ട്രിബ്യൂണല്‍ സുപ്രധാന നിര്‍ദേശങ്ങളും മുന്നോട്ടുവെച്ചു. തലസ്ഥാന നഗരിയില്‍ മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പു വരുത്തണമെന്നും ആരോഗ്യ വകുപ്പിന്റെയും കോര്‍പ്പറേഷന്റെയും നേതൃത്വത്തില്‍ ഉദ്യോഗസ്ഥരുടെ സംഘത്തെ നിയമിച്ച് കൃത്യമായ പട്രോളിങ് നടത്തണമെന്നും നിറദേശിച്ചിട്ടുണ്ട്.
നഗരം വൃത്തിയാക്കുമ്പോള്‍ അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനായി വാക്വം ക്ലീനര്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. 15 വര്‍ഷത്തിലധികം പഴക്കമുള്ള പെട്രോള്‍ വാഹനങ്ങളും പത്ത് വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ വാഹനങ്ങളും നിരത്തിലോടുന്നത് നിരോധിച്ചു. വിളകളുടെ അവശിടങ്ങളോ മറ്റു കാര്‍ഷിക മാലിന്യങ്ങളോ കര്‍ഷകര്‍ കത്തിക്കുന്നതും താത്ക്കാലികമായി ട്രിബ്യൂണല്‍ നിരോധിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.