Currency

ശീതകാലയാത്രയ്ക്ക് 30% നിരക്കിളവുമായി ജെറ്റ് എയര്‍വേസ്

സ്വന്തം ലേഖകന്‍Monday, November 13, 2017 10:29 am

കൊച്ചി: ഇന്ത്യയുടെ പ്രഥമ രാജ്യാന്തര വിമാനക്കമ്പനിയായ ജെറ്റ് എയര്‍വേസ് രാജ്യാന്തര നെറ്റ്വര്‍ക്കില്‍ ഇന്ത്യയില്‍ നിന്നുള്ള ശീതകാലയാത്രയ്ക്ക് ടിക്കറ്റ് നിരക്കില്‍ 30 ശതമാനം വരെ ഇളവു പ്രഖ്യാപിച്ചു. നവംബര്‍ എട്ടു മുതല്‍ 14 വരെ വാങ്ങുന്ന ടിക്കറ്റുകള്‍ക്കാണ് ഈ ഇളവ്. പുതുവര്‍ഷം മുതല്‍ ഈ ടിക്കറ്റ് ഉപയോഗിച്ചു യാത്ര ചെയ്യാം. 2018 ജനുവരി 22 വരെ ഈ ടിക്കറ്റിന് സാധുതയുണ്ടായിരിക്കും. കമ്പനിയുടെ പ്രീമിയര്‍, ഇക്കണോമി ക്ലാസ് ടിക്കറ്റുകള്‍ക്ക് ഈ സൗജന്യം ബാധകമായിരിക്കും.

ജെറ്റ് എയര്‍വേസിന്റെ ആഭ്യന്തര നെറ്റ്വര്‍ക്കിലുള്ള എല്ലാ കേന്ദ്രങ്ങളില്‍ നിന്നുള്ള അതിഥികള്‍ക്കും ഈ സൗജന്യം ഉപയോഗപ്പെടുത്താവുന്നതാണ്. ആംസ്റ്റര്‍ഡാം, പാരീസ്, ലണ്ടന്‍ ഹീത്രൂ, ടൊറോന്റോ എന്നിവിടങ്ങളിലേക്കും ഗള്‍ഫ് ലക്ഷ്യങ്ങളായ അബുദാബി, ദുബായ്, ഷാര്‍ജ, ബഹ്റിന്‍, ദോഹ, ദമാം, ജിദ്ദ, റിയാദ്, കുവൈറ്റ്, മസ്‌കറ്റ് എന്നിവിടങ്ങളിലേക്കും സാര്‍ക്ക് ലക്ഷ്യങ്ങളായ കൊളംബോ, ധാക്കാ, കാത്മണ്ഠു, എന്നിവിടങ്ങളിലും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ ബാങ്കോക്ക്, സിംഗപ്പൂര്‍, ഹോങ്കോംഗ് തുടങ്ങിയ ലക്ഷ്യങ്ങളിലേക്കുമുള്ള ടിക്കറ്റുകളില്‍ സൗജന്യം ലഭിക്കും.

എയര്‍ലൈനിന്റെ നോണ്‍ സ്റ്റോപ് സര്‍വീസുകളായ ചെന്നൈ-പാരീസ്, ബംഗളരൂ- ആംസ്റ്റര്‍ഡാം, മുംബൈ/ഡല്‍ഹി- ലണ്ടന്‍ ഹീത്രൂ എന്നിവയിലും ഈ സൗജന്യം ബാധകമാണ്. ജെറ്റ് എയര്‍വേസിന്റെ വെബ്സൈറ്റ്, മൊബൈല്‍ ആപ് എന്നിവയില്‍നിന്നും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x