
കൊച്ചി: കൊച്ചി മെട്രോ സ്റ്റേഷനുകളിലെ പാര്‍ക്കിംഗ് നിരക്ക് കുറച്ചു. പുതിയ നിരക്ക് ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. കാറുകള്‍ക്ക് ആദ്യത്തെ രണ്ടുമണിക്കൂറിന് പാര്‍ക്കിംഗ് നിരക്ക് 25 രൂപയായി കുറച്ചു. നേരത്തെ ഇത് 30 രൂപയായിരുന്നു. ഇരുചക്രവാഹനങ്ങളുടെ ഫീസ് 15 രൂപയില്‍ നിന്നു പത്തുരൂപയായും കുറച്ചു. അതേസമയം ഞായറാഴ്ചയും മറ്റ് അവധി ദിവസങ്ങളിലും നിരക്കില്‍ വ്യത്യാസമുണ്ടാകും. ആലുവ, ഇടപ്പള്ളി സ്റ്റേഷനുകളിലൊഴികെ എല്ലായിടത്തും പാര്‍ക്കിംഗിനായി പ്രതിദിന പാസ് അനുവദിക്കുന്നുണ്ട്. കൊച്ചി വണ്‍ കാര്‍ഡുടമകള്‍ക്കുള്ള നിരക്കിലും കുറവ് ലഭിക്കും.
ആദ്യ രണ്ടുമണിക്കൂറിനുശേഷമുള്ള ഓരോ മണിക്കൂറിലും കാറുകള്‍ക്ക് പത്തുരൂപ വീതവും ഇരുചക്രവാഹനങ്ങള്‍ക്ക് അഞ്ചു രൂപ വീതവും ഈടാക്കും. സ്മാര്‍ട്ട് കാര്‍ഡായ കൊച്ചി വണ്‍ കാര്‍ഡുള്ളവര്‍ ആദ്യത്തെ രണ്ടു മണിക്കൂര്‍ കാര്‍ പാര്‍ക്കിംഗിന് 20 രൂപ നല്‍കിയാല്‍ മതി. പിന്നീടുള്ള ഓരോ മണിക്കൂറിനും എട്ടു രൂപയും. ബൈക്കുകള്‍ക്ക് ആദ്യ രണ്ടുമണിക്കൂറിന് എട്ടു രൂപയും ശേഷമുള്ള ഓരോ മണിക്കൂറിനും നാലു രൂപ വീതവും നല്‍കണം. പ്രതിദിന പാസിന് കാറുകള്‍ക്ക് 80 രൂപയാണ്. ബൈക്കുകള്‍ക്ക് 40 രൂപയും. കൊച്ചി വണ്‍ കാര്‍ഡുള്ളവര്‍ക്ക് കാറുകള്‍ക്ക് 64 രൂപയും ബൈക്കുകള്‍ക്ക് 32 രൂപയും നല്‍കിയാല്‍ മതിയാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.