രാജ്യത്ത് ചെക്ക് ബുക്കിന് നിരോധം ഏര്‍പ്പെടുത്തില്ല. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ചെക്ക് ഇടപാടുകള്‍ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതായുള്ള അഭ്യൂഹങ്ങള്‍ വന്നിരുന്നു. ഇത് തള്ളിക്കൊണ്ടാണ് കേന്ദ്ര ധനമന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തിയത്.
ന്യൂഡല്‍ഹി: രാജ്യത്ത് ചെക്ക് ബുക്കിന് നിരോധം ഏര്‍പ്പെടുത്തില്ല. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ചെക്ക് ഇടപാടുകള്‍ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതായുള്ള അഭ്യൂഹങ്ങള്‍ വന്നിരുന്നു. ഇത് തള്ളിക്കൊണ്ടാണ് കേന്ദ്ര ധനമന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തിയത്.
ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ ചെക്ക് ബുക്കിന് നിരോധം ഏര്‍പ്പെടുത്തിയേക്കുമെന്ന് കഴിഞ്ഞ ദിവസം കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് സെക്രട്ടറി ജനറല്‍ പ്രവീണ്‍ ഖണ്ഡേല്‍വാള്‍ പറഞ്ഞിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ അത്തരമൊരു നീക്കത്തെക്കുറിച്ച് ആലോചിക്കുന്നേയില്ലെന്ന് ധനമന്ത്രാലയം വ്യക്തമാക്കി.
രാജ്യത്ത് 95 ശതമാനവും പണം, ചെക്ക് ഇടപാടുകളാണ് നിലവില്‍ നടക്കുന്നത്. നോട്ട് അസാധുവാക്കിയതിനുശേഷം ചെക്ക് ഇടപാടുകളില്‍ വര്‍ധനവുമുണ്ടായിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.