27 മുതല്‍ നിലവില്‍ വന്ന ദക്ഷിണ റെയില്‍വേയുടെ പുതിയ സമയപട്ടികയിലാണ് പുതിയ ട്രെയിനുകള്‍. ഗാന്ധിധാം-തിരുവനന്തപുരം ഹംസഫര്‍ എക്സ്പ്രസ്, മംഗളുരു-കൊച്ചുവേളി അന്ത്യോദയ എക്സ്പ്രസ് എന്നിവയാണ് പുതിയ ട്രെയിനുകള്‍.
തിരുവനന്തപുരം: പുതിയ സമയപട്ടികയില്‍ കേരളത്തിന് രണ്ട് പുതിയ ട്രെയിനുകള്‍. 27 മുതല്‍ നിലവില്‍ വന്ന ദക്ഷിണ റെയില്‍വേയുടെ പുതിയ സമയപട്ടികയിലാണ് പുതിയ ട്രെയിനുകള്‍. ഗാന്ധിധാം-തിരുവനന്തപുരം ഹംസഫര്‍ എക്സ്പ്രസ്, മംഗളുരു-കൊച്ചുവേളി അന്ത്യോദയ എക്സ്പ്രസ് എന്നിവയാണ് പുതിയ ട്രെയിനുകള്‍.
പൂര്‍ണമായും അണ്‍റിസര്‍വഡ് ആയ 18 കോച്ചുകളുള്ള അന്ത്യോദയ എക്സ്പ്രസ് വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ബംഗളൂരുവില്‍ നിന്നും വ്യാഴം, ശനി ദിവസങ്ങളില്‍ കൊച്ചുവേളിയില്‍ നിന്നും പുറപ്പെടും. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍, തൃശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലാണ് സ്റ്റോപ്പുള്ളത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.