Currency

പാന്‍കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കാന്‍ പരമാവധി ആറു മാസംകൂടി നീട്ടിനല്‍കും

സ്വന്തം ലേഖകന്‍Monday, December 4, 2017 12:38 pm

ന്യൂഡല്‍ഹി: സുപ്രീംകോടതി ആധാറിന് അനുകൂലമായി വിധിച്ചാല്‍ പാന്‍കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കാന്‍ പരമാവധി മൂന്ന്- ആറു മാസംകൂടി നീട്ടിനല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. അതിനുശേഷം എല്ലാ പാന്‍കാര്‍ഡുകളും റദ്ദാക്കും.

നിലവില്‍ ആധാര്‍- പാന്‍ ബന്ധിപ്പിക്കാനുള്ള കാലാവധി ഡിസംബര്‍ 31 ആണ് അവസാനിക്കുന്നത്. ഈ കാലാവധിയാണ് മൂന്നുമാസം കൂടി വൈകിപ്പിക്കാന്‍ തയാറാണെന്ന് കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഇത് 2018 മാര്‍ച്ച് 31വരെ നീട്ടി നല്‍കാന്‍ തയാറാണെന്ന് കേന്ദ്രം സുപ്രീം കോടതിയെ നേരത്തേ അറിയിച്ചിട്ടുണ്ട്.

ഇതോടെ ഡ്യൂപ്ലിക്കേറ്റ് പാന്‍ കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ബിനാമി ഇടപാടുകള്‍ അവസാനിപ്പിക്കാനാകുമെന്നും കേന്ദ്രം പ്രതീക്ഷിക്കുന്നു. ആദായനികുതി വകുപ്പാണ് പാന്‍-ആധാര്‍ ബന്ധിപ്പിക്കാന്‍ ഉത്തരവിട്ടത്. ഇത് ചോദ്യം ചെയ്യുന്ന ഹരജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x