
കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ഇനി യാത്രക്കാരുടെ കൂടെ വരുന്നവര്‍ക്കും അകത്ത് പ്രവേശിക്കാം. പ്രധാന ടെര്‍മിനലായ മൂന്നിലാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്. പത്തു രൂപയുടെ പാസ് എടുത്തു തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാല്‍ യാത്രക്കാരുടെ കൂടെവരുന്നവര്‍ക്കും ടെര്‍മിനലിന്റെ ഉള്ളിലേക്ക് പ്രവേശിക്കാം.
മുമ്പു ഇത്തരത്തില്‍ എത്തുന്നവര്‍ക്ക് പുറത്തുനില്‍ക്കാനേ അനുമതിയുണ്ടായിരുന്നുള്ളൂ. യാത്രക്കാര്‍ ചെക്കിന്‍ ചെയ്ത് എമിഗ്രേഷന്‍ ഏരിയയില്‍ എത്തുന്നത് ഇവിടെ നിന്നാല്‍ കാണാന്‍ സാധിക്കും. മിക്ക വിദേശ രാജ്യങ്ങളിലും ടെര്‍മിനലിലും യാത്രക്കാര്‍ക്ക് ഒപ്പം വരുന്നവര്‍ക്ക് അകത്ത് കയറാന്‍ സൗകര്യമുണ്ട്. എന്നാല്‍ ഇന്ത്യയിലേ എല്ലാ വിമാനത്താവളങ്ങളിലും കൂടെ വരുന്നവരും യാത്രക്കാരെ കൂട്ടിക്കൊണ്ട് പോകാന്‍ വരുന്നവര്‍ക്കും പുറത്ത് നില്‍ക്കാന്‍ മാത്രമാണ് അനുമതിയുള്ളത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.