
കൊച്ചി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2018ലെ ഹജ്ജ് കര്‍മത്തിനുള്ള അപേക്ഷ സ്വീകരിക്കല്‍ വ്യാഴാഴ്ച അവസാനിക്കും. അപേക്ഷകരുടെ എണ്ണം മുന്‍വര്‍ഷങ്ങളുമായി നോക്കുമ്പോള്‍ വന്‍ കുറവ് ഉണ്ടായിട്ടുണ്ട്. ശനിയാഴ്ച വരെയുള്ള കണക്ക് പ്രകാരം മുപ്പതിനായിരത്തോളം അപേക്ഷകളാണ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം 95,000ത്തോളം അപേക്ഷകളാണ് ലഭിച്ചത്.
പുതിയ ഹജ്ജ് നയപ്രകാരം അഞ്ചാം വര്‍ഷ അപേക്ഷകരെ ഒഴിവാക്കിയതാണ് ഇത്തവണ അപേക്ഷ കുറയുന്നതിനുള്ള പ്രധാന കാരണം. ഈ വിഷയത്തില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി സുപ്രീംകോടതിയെ സമീപിക്കുകയും ഹര്‍ജി ഫയലില്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഓണ്‍ലൈന്‍ മുഖേനയും അപേക്ഷഫോറം ഉപയോഗിച്ചും അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. അതേസമയം ഇത്തവണ ഒരു മാസം നേരത്തേയാണ് അപേക്ഷ സ്വീകരിക്കുന്നതടക്കമുള്ള നടപടികള്‍ ആരംഭിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.