
നൂഡല്‍ഹി: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടുമായി (ഇ.പി.എഫ്) ബന്ധപ്പെട്ട എല്ലാ സേവനങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമല്ല. ഓണ്‍ലൈന്‍ സേവനം ആവശ്യമുള്ളവര്‍ ആധാറുമായി പി.എഫ് അക്കൗണ്ട് ബന്ധപ്പെടുത്തണം. അല്ലാത്തവര്‍ക്ക് നിലവിലുള്ള രീതി തുടര്‍ന്ന് പോരാവുന്നതാണ്. അതേസമയം പി.എഫ് സേവനങ്ങള്‍ പൂര്‍ണമായും ഡിജിറ്റല്‍വത്കരിക്കുന്ന നടപടികളുമായി അധികൃതര്‍ മുന്നോട്ട് പോവുകയാണെന്ന് പി.എഫ് കമീഷണര്‍ വി.പി. ജോയി പറഞ്ഞു.
തൊഴിലാളിയുടെ പണം ഇ.പി.എഫില്‍ അടക്കേണ്ട ചുമതല മാത്രമായി തൊഴിലുടമയില്‍ നിജപ്പെടുത്താനാണ് ഉദ്ദേശ്യം. മുമ്പ് നിരവധി ഉപയോഗിക്കപ്പെടാത്ത അക്കൗണ്ടുകള്‍ ജീവനക്കാരുടെ പേരില്‍ തൊഴിലുടമകള്‍ തുടങ്ങുകയും പേരു വിവരങ്ങള്‍ കൃത്യമായി നല്‍കാത്തതിനാല്‍ അത് തൊഴിലാളിക്ക് പ്രയോജനകരമായിരുന്നുമില്ല.
നേരത്തെ ആരുടെ പേരിലാണ് തൊഴിലുടമ വിഹിതം അടക്കുന്നുവെന്നതു പോലും തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. അത് മാറി ഇപ്പോള്‍ എല്ലാ വ്യക്തികളുടെയും പി.എഫ് അക്കൗണ്ടിനെ ആധാറുമായി ബന്ധപ്പെടുത്തി. നിലവില്‍ ഒന്നിലധികം അക്കൗണ്ടുകള്‍ ഉള്ളവര്‍ക്ക് ഇ.പി.എഫ് വെബ്‌സൈറ്റ് വഴി ഒറ്റ അക്കൗണ്ടായി മാറ്റാം. 1.10 കോടി പേര്‍ ആധാറുമായി ഇ.പി.എഫ് അക്കൗണ്ട് പരിശോധിച്ച് അംഗീകാരം നേടിക്കഴിഞ്ഞു. രണ്ടര കോടി അപേക്ഷകരാണുള്ളത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.