
ന്യൂഡല്‍ഹി: ജനുവരി മുതല്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധം. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (ബിഎസ്ഇ) ഇക്കാര്യം കമ്പനികളോട് ആവശ്യപ്പെട്ടു. കള്ളപ്പണ നിരോധന നിയമങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായാണ് നടപടി. 2018 ജനുവരി ഒന്നു മുതല്‍ ഫണ്ടില്‍ പുതിയതായി നിക്ഷേപിക്കുന്നതിനും ആധാര്‍ നിര്‍ബന്ധമാണ്. ആധാര്‍ ലിങ്ക് ചെയ്യാത്ത അക്കൗണ്ടുകള്‍ 2018 ജനുവരി മുതല്‍ മരവിപ്പിക്കും.
ആധാര്‍ നമ്പര്‍ ഇല്ലെങ്കില്‍ ആധാറിന് അപേക്ഷിച്ചതിന്റെ തെളിവായ എന്റോള്‍മെന്റ് നമ്പര്‍ സമര്‍പ്പിക്കണം. പാന്‍ സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍, ഔദ്യോഗികമായി സാധുവായ ഒരു രേഖയുടെ ഒരു സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും നല്‍കണം. ഓഹരി, മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയാല്‍ കള്ളപ്പണം വെളുപ്പിക്കല്‍ ഒരു പരിധി വരെ തടയാനാകുമെന്നും നിരീക്ഷകര്‍ പറയുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.