Currency

കുടുംബാംഗങ്ങളുടെ തീവ്രവാദ ബന്ധം പാസ്‌പോര്‍ട്ടിന് തടസമാകില്ല

സ്വന്തം ലേഖകന്‍Wednesday, December 20, 2017 3:03 pm

ന്യൂഡല്‍ഹി: കുടുംബാംഗങ്ങളുടെ തീവ്രവാദ ബന്ധം പാസ്‌പോര്‍ട്ടിന് തടസമാകില്ല. കുടുംബത്തില്‍ ചിലര്‍ക്ക് മുമ്പ് തീവ്രവാദ ബന്ധമുണ്ടായിരുന്നു എന്നത് പാസ്‌പോര്‍ട്ട് ലഭ്യമാകുന്നതിന് തടസമാകരുതെന്ന് കേന്ദ്രം അറിയിച്ചു. സത്യസന്ധമായ അപേക്ഷകളില്‍ ബന്ധുക്കള്‍ക്ക് തീവ്രവാദ ബന്ധമുണ്ടായിരുന്നുവെന്ന് കാണിച്ച് തടസപ്പെടുത്തരുതെന്ന് കേന്ദ്രം ജമ്മു കശ്മീര്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചാല്‍ സംസ്ഥാനത്തെ കുറ്റാന്വേഷണ വിഭാഗം പൊലീസ് ക്ലിയറന്‍സ് നല്‍കുന്നില്ലെന്ന യുവാക്കളുടെ പരാതിയെ തുടര്‍ന്നാണ് നടപടി. കുടുംബത്തിലെ ചിലര്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്നുള്ള ആരോപണമാണ് പൊലീസ് ക്ലിയറന്‍സ് നല്‍കാത്തതിന് കാരണമെന്നാണ് കരുതുന്നതെന്നും യുവാക്കള്‍ പരാതിപ്പെട്ടിരുന്നു.

അതേസമയം വിഷയത്തില്‍ വാക്കാലുള്ള നിര്‍ദേശം മാത്രമാണ് ലഭ്യമായിട്ടുള്ളതെന്ന് അധികൃതര്‍ പറഞ്ഞു. മുന്‍ പ്രവര്‍ത്തികളെ അടിസ്ഥാനമാക്കി യുവാക്കള്‍ക്കെതിരെ നടപടി സ്വകീരിക്കില്ലെന്ന് കശ്മീര്‍ പൊലീസ് ക്രിമിനല്‍ വിഭാഗം മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x