
മുംബൈ: രാജ്യത്തെ ആദ്യത്തെ ശീതീകരിച്ച ലോക്കല്‍ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു. ക്രിസ്മസ് ദിനമായ തിങ്കളാഴ്ച പശ്ചിമ റെയില്‍വേ ഇടനാഴിയിലെ ബോരിവലി- ചര്‍ച്ച്ഗേറ്റ് റൂട്ടിലായിരുന്നു ആദ്യ സര്‍വീസ്. ജനുവരി ഒന്നോടെ വിരാറിലേക്ക് യാത്ര നീളും. പ്രതിദിനം 12 സര്‍വിസുകളാണ് എ.സി ട്രെയിന്‍ നടത്തുക.
ശനി, ഞായര്‍ ദിവസങ്ങളില്‍ സര്‍വീസ് ഉണ്ടായിരിക്കില്ല. 54 കോടി രൂപ മുടക്കി ചെന്നൈയില്‍ നിര്‍മിച്ച ട്രെയിന്‍ 65 പരിശീലന ഓട്ടങ്ങള്‍ക്കു ശേഷമാണ് തിങ്കളാഴ്ച സര്‍വിസ് തുടങ്ങിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.