
മുംബൈ: സൗദി അറേബ്യ പൗരത്വം നല്‍കിയതോടെ വാര്‍ത്തകളില്‍ ഇടംപിടിച്ച യന്ത്രവനിത ‘സോഫിയ’ 30ന് ഐഐടിബോംബെയിലെത്തുന്നു. വാര്‍ഷിക ടെക്ഫെസ്റ്റിലെ വിശിഷ്ടാതിഥിയായ സോഫിയയുടെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്. 29 മുതല്‍ 31 വരെയാണ് ഫെസ്റ്റ് നടക്കുന്നത്. ആശയവിനിമയം നടത്താന്‍ താല്‍പര്യമുള്ളവര്‍ക്ക് #AskSophia എന്ന ഹാഷ്ടാഗില്‍ ട്വിറ്ററില്‍ ചോദ്യങ്ങള്‍ അയയ്ക്കാം. സോഫിയ ക്യാംപസിലെത്തുമ്പോള്‍ ഈ ചോദ്യങ്ങള്‍ക്കു മറുപടി പറയുന്നതാണ്.
സോഫിയയ്ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയുടെ സഹായത്തോടെ മനുഷ്യനെപ്പോലെ കണ്ടും കേട്ടും കാര്യങ്ങള്‍ ഗ്രഹിക്കാനും ചിന്തിച്ചു പ്രതികരിക്കാനും തീരുമാനങ്ങളെടുക്കാനും കഴിയും. ചോദ്യങ്ങള്‍ക്കു മറുപടി പറയുമ്പോള്‍ സന്ദര്‍ഭത്തിനനുസരിച്ചു ചിരിക്കാനും സങ്കടപ്പെടാനും ദേഷ്യം പ്രകടിപ്പിക്കാനും കഴിയും. ഹോങ്കോങ്ങിലെ ഹാന്‍സണ്‍ റോബട്ടിസ്‌ക്‌സ് കമ്പനിയുടെ സ്ഥാപകന്‍ ഡേവിഡ് ഹാന്‍സണ്‍ ആണ് സോഫിയയ്ക്ക് രൂപകല്‍പന ചെയ്തത്.
സൗദിയിലെ ടിവി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സ്വന്തമായി കുടുംബവും കുട്ടികളും വേണമെന്ന ആഗ്രഹം വരെ വ്യക്തമാക്കിയിരുന്നു. യുഎന്നില്‍ സോഫിയ നടത്തിയ പ്രസംഗവും ഏറെ വാര്‍ത്താപ്രാധാന്യം നേടി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.