Currency

ഉഡാന്‍ പദ്ധതിയില്‍ കേരളം ഒപ്പുവെച്ചു

സ്വന്തം ലേഖകന്‍Friday, December 29, 2017 3:43 pm

കണ്ണൂര്‍: ഉഡാന്‍ വിമാനയാത്രാ പദ്ധതിയില്‍ കേരളവും. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് ഉഡാന്‍ പദ്ധതിക്ക് കീഴില്‍ ആഭ്യന്തര സര്‍വീസ് തുടങ്ങുക. കുറഞ്ഞ ചെലവില്‍ ആഭ്യന്തര വിമാനയാത്ര സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രം ആരംഭിച്ചതാണ് ഉഡാന്‍ വിമാനയാത്രാ പദ്ധതി. കേരളവും കേന്ദ്ര വ്യോമയാന മന്ത്രാലയവും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും ഇത് സംബന്ധിച്ച് ധാരണാപത്രത്തില്‍ ഒപ്പുവച്ചു.

ചെറു നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഉഡാന്‍ സര്‍വീസ് 2018 മുതല്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് തുടങ്ങുകയാണ് ലക്ഷ്യം. പദ്ധതി പ്രകാരം 2500 രൂപയുണ്ടെങ്കില്‍ ഒരു മണിക്കൂര്‍ വിമാനയാത്ര സാധ്യമാകും. പദ്ധതിയില്‍ പങ്കാളികളാകുന്ന വിമാന കമ്പനികള്‍ക്കുണ്ടാകുന്ന നഷ്ടം നികത്തുന്ന ഫണ്ടില്‍ 20 ശതമാനം വരെ കേരള സര്‍ക്കാര്‍ വഹിക്കും. സര്‍വീസുകള്‍ക്കുള്ള വിമാന ഇന്ധന ജിഎസ്ടി ഒരു ശതമാനമാക്കുന്ന കാര്യത്തിലും ധാരണയായി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x