Currency

കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും ഇത്തവണയും ഹജ്ജ് വിമാനങ്ങള്‍ ഇല്ല

സ്വന്തം ലേഖകന്‍Monday, January 8, 2018 12:19 pm

കോഴിക്കോട്: ഇത്തവണയും കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും ഹജ്ജ് വിമാനങ്ങളില്ല. ഈ വര്‍ഷവും ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റായി പരിഗണിക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി അറിയിച്ചു. കൊച്ചി ഉള്‍പ്പെടെ ഇന്ത്യയില്‍ നിന്നുള്ള ഇരുപത്തിയൊന്ന് എംബാര്‍ക്കേഷന്‍ പോയന്റകള്‍ ഇത്തവണയും നിലനിര്‍ത്തുമെന്നും മന്ത്രി അറിയിച്ചു.

തീര്‍ഥാടകര്‍ അവരുടെ സംസ്ഥാനങ്ങളിലെ എംബാര്‍ക്കേഷന്‍ പോയിന്റ് വഴി തന്നെ ഹജ്ജിനു പുറപ്പെടണം എന്ന് നിര്‍ബന്ധമില്ല. ഇഷ്ടപെട്ട എംബാര്‍ക്കേഷന്‍ പോയിന്റ് തിരഞ്ഞെടുക്കുവാനുള്ള അവസരം തീര്‍ഥാടകര്‍ക്ക് ഈ വര്‍ഷം മുതല്‍ നല്‍കുന്നുണ്ട്. മുഴുവന്‍ ഹജ്ജ് അപേക്ഷാ നടപടിക്രമങ്ങളും പൂര്‍ണമായും ഡിജിറ്റലൈസേഷന്‍ ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ നിന്നും സൗദി ഇ എമിഗ്രേഷന്‍ പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ നടന്നുവരുന്നതായും മന്ത്രി അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x