Currency

കോഴിക്കോട്ടുനിന്ന് ജിദ്ദയിലേക്ക് നേരിട്ട് വിമാന സര്‍വീസ്: 10 ദിവസത്തിനുള്ളില്‍ തീരുമാനം

സ്വന്തം ലേഖകന്‍Saturday, February 3, 2018 1:40 pm

ന്യൂഡല്‍ഹി: കോഴിക്കോട് വിമാനത്താവളത്തില്‍നിന്നു ജിദ്ദയിലേക്കു നേരിട്ടു വിമാന സര്‍വീസ് തുടങ്ങുന്ന കാര്യത്തില്‍ പത്തുദിവസത്തിനുള്ളില്‍ തീരുമാനം. ആഭ്യന്തര വ്യോമയാന ഡയറക്ടര്‍ ജനറല്‍ ബി.എസ്. ഭുല്ലറാണ് ഇക്കാര്യം അറിയിച്ചത്. കരിപ്പൂരില്‍നിന്നു വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് എംപിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി.മുഹമ്മദ് ബഷീര്‍ എന്നിവരുമായി അദ്ദേഹം ചര്‍ച്ച നടത്തി. എയര്‍ ഇന്ത്യയുടെ ജിദ്ദ, റിയാദ് സര്‍വീസ് ആരംഭിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു.

കരിപ്പൂരില്‍നിന്നു സര്‍വീസ് നടത്താന്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കാമെന്ന എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ശുപാര്‍ശ ആഭ്യന്തര വ്യോമയാന വിഭാഗത്തിന്റെ പരിഗണനയിലുണ്ട്. ഈ ശുപാര്‍ശ അംഗീകരിക്കണമെന്നും എംപിമാര്‍ അഭ്യര്‍ഥിച്ചു. വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുന്നതുവഴി ഹജ് വിമാനങ്ങളുടെ തിരിച്ചുവരവിനും വഴിയൊരുങ്ങും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x