Currency

പുതിയ നാല് സ്‌റ്റോപ്പുകളോടെ എറണാകുളം- രാമേശ്വരം സ്‌പെഷല്‍ ട്രെയിന്‍ ഏപ്രില്‍ മുതല്‍

സ്വന്തം ലേഖകന്‍Wednesday, March 14, 2018 12:33 pm

പാലക്കാട്: നാല് പുതിയ സ്‌റ്റോപ്പുകളോടെ എറണാകുളം- രാമേശ്വരം സ്‌പെഷല്‍ ട്രെയിന്‍ (06035) ഏപ്രില്‍ നാല് മുതല്‍ സര്‍വിസ് പുനരാരംഭിക്കും. ഒറ്റപ്പാലം, പാലക്കാട് ടൗണ്‍, പുതുനഗരം, കൊല്ലങ്കോട് സ്‌റ്റേഷനുകളിലാണ് പുതുതായി സ്‌റ്റോപ്. ചൊവ്വാഴ്ചകളില്‍ രാമേശ്വരത്തേക്കും തിരിച്ച് എറണാകുളത്തേക്ക് ബുധനാഴ്ചകളിലുമാണ് സര്‍വിസ് നടത്തുക. നിലവിലെ അറിയിപ്പ് പ്രകാരം ജൂലൈ 26 വരെയാണ് സ്‌പെഷല്‍ ട്രെയിന്‍.

കഴിഞ്ഞവര്‍ഷം സ്‌പെഷല്‍ ട്രെയിനില്‍ നല്ല തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. എറണാകുളത്തുനിന്ന് രാത്രി 11ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 11ന് രാമേശ്വരത്ത് എത്തും. പൊള്ളാച്ചി പാതയില്‍ മൂന്നിടത്തും ഒറ്റപ്പാലത്തും ഇത്തവണ സ്‌റ്റോപ് അനുവദിച്ചിട്ടുണ്ട്.

പുതുതായി അനുവദിച്ച സമയക്രമം (പകല്‍): ഒറ്റപ്പാലം (01.45), പാലക്കാട് ജങ്ഷന്‍ (02.20), പാലക്കാട് ടൗണ്‍ (02.55), പുതുനഗരം (03.07), കൊല്ലങ്കോട് (03.19), പൊള്ളാച്ചി (04.15). രാമേശ്വരം-എറണാകുളം സ്‌പെഷല്‍ ട്രെയിന്‍ (06036) ബുധനാഴ്ചകളില്‍ രാത്രി 10.15നാണ് രാമേശ്വരത്തുനിന്ന് സര്‍വിസ് ആരംഭിക്കുക. പിറ്റേന്ന് ഉച്ചക്ക് 12.45ന് എറണാകുളം ജങ്ഷനിലെത്തും. സമയക്രമം: പൊള്ളാച്ചി (06.20), കൊല്ലങ്കോട് (07.10), പുതുനഗരം (07.30), പാലക്കാട് ടൗണ്‍ (08.02), പാലക്കാട് ജങ്ഷന്‍ (08.15), ഒറ്റപ്പാലം (09.13).


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x