
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അപ്രതീക്ഷിത കാലാവസ്ഥ വ്യതിയാനം. ഇന്നലെ വൈകിട്ടോടെ ആരംഭിച്ച രൂക്ഷമായ പൊടിക്കാറ്റും മഴയും ഡല്‍ഹിയെ ശ്വാസംമുട്ടിച്ചു. ഇതേത്തുടര്‍ന്ന് ഡല്‍ഹിയില്‍ ഇറങ്ങേണ്ടിയിരുന്ന 24 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടതായി വ്യോമകേന്ദ്രം അറിയിച്ചു. അപ്രതീക്ഷിതമായുണ്ടായ കാറ്റും മഴയും ഒരു മണിക്കൂറോളം സര്‍വീസ് തടസപ്പെടുത്തി. വിമാനത്താവളത്തില്‍ ഇറങ്ങാന്‍ രണ്ടുതവണ ശ്രമിച്ചിട്ടും പരാജയപ്പെട്ട വിമാനം അമൃത്സറില്‍ ഇറങ്ങിയതായി ഒരു യാത്രക്കാരന്‍ ട്വീറ്റ് ചെയ്തു.
പൊടിക്കാറ്റ് ഡല്‍ഹിവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെങ്കിലും കടുത്ത ചൂടില്‍ നിന്നു ചെറിയൊരു ആശ്വസം കൂടിയായാണ് മഴ എത്തിയത്. അടുത്ത രണ്ടു ദിവസത്തേക്ക് ശക്തിയേറിയ ഇടിമിന്നലും പൊടിക്കാറ്റുമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുംബൈയില്‍നിന്നുള്ള നിരവധി വിമാനങ്ങള്‍ അമൃത്സറിലേക്ക് വഴിതിരിച്ചുവിട്ടതായി വിസ്താര അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ സഹിഷ്ണുത കാണിക്കണമെന്ന് വിസ്താര സ്ട്രാറ്റജി ആന്‍ഡ് കൊമേഷ്യല്‍ ഓഫീസര്‍ സഞ്ജീവ് കപൂര്‍ ആവശ്യപ്പെട്ടു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.