
ന്യൂഡല്‍ഹി: രാജ്യത്തെ ആഭ്യന്തര, അന്താരാഷ്ട്ര വിമാനയാത്രക്കാര്‍ക്ക് യാത്രയ്ക്കിടയില്‍ ഇനി മുതല്‍ ഫോണ്‍ വിളിക്കാനും ഇന്റര്‍നെറ്റ് ഉപയോഗിക്കാനും അനുമതി. ഇത് സംബന്ധിച്ച നിര്‍ദേശത്തിന് ടെലികോം മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. ആഭ്യന്തര, രാജ്യാന്തര വിമാന സര്‍വീസുകളില്‍ ഏതാനും മാസത്തിനകം സേവനങ്ങള്‍ പ്രാബല്യത്തിലാകും. ഇന്ത്യന്‍ ആകാശത്തു മാത്രമായിരിക്കും ഈ സൗകര്യം ലഭ്യമാകുക.
വിമാനത്തില്‍ ഇന്റര്‍നെറ്റ്, കോള്‍ സൗകര്യം ലഭ്യമാക്കുന്ന തീരുമാനം വിമാനയാത്രക്കാര്‍ക്ക് ഏറെ ഗുണപ്രദമാകുമെന്നും ടെലികോം മന്ത്രാലയത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും വ്യോമയാനമന്ത്രി സുരേഷ് പ്രഭു പറഞ്ഞു. വിമാനം 3000 അടി ഉയരത്തില്‍ എത്തുമ്പോള്‍ യാത്രക്കാര്‍ക്കു സ്മാര്‍ട് ഫോണുകള്‍ ഉപയോഗിക്കാനാകും.
ടെലികോം, വിമാന കമ്പനികള്‍ ഇതിനാവശ്യമായ സൗകര്യങ്ങള്‍ ഉടന്‍ സജ്ജമാക്കും. ഇന്റര്‍നെറ്റ് സേവനത്തിനുള്ള ചാര്‍ജ് തീരുമാനിക്കാനുള്ള അവകാശം വിമാന കമ്പനികള്‍ക്കായിരിക്കുമെന്ന് ടെലികോം മന്ത്രാലയം അറിയിച്ചു. ആഭ്യന്തര മന്ത്രാലയം നേരത്തേത്തന്നെ ഈ നിര്‍ദേശത്തിന് അംഗീകാരം നല്‍കിയിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.